മാഹി: (www.truevisionnews.com) മാഹി മുൻസിപ്പാലിറ്റി പരിധിയിൽ പ്രവർത്തിക്കുന്ന മദ്യശാലകൾ, മത്സ്യ മാംസ കച്ചവട സ്ഥാപനങ്ങൾ എന്നിവർ ഏപ്രിൽ 10ന് തുറന്നുപ്രവർത്തിക്കാൻ പാടില്ലെന്ന് മുനിസിപ്പിലാറ്റി കമ്മീഷണർ അറിയിച്ചു.

മഹാവീർ ജിയത്തി ദിനം പ്രമാണിച്ചാണ് അവധി. മഹാവീറിന്റെ 2623-ാം ജന്മവാർഷികമാണ് 2025 ഏപ്രിൽ 10ന് ആഘോഷിക്കുന്നത്.
599 ബി.സിയിൽ കുണ്ടലഗ്രാമത്തിലാണ് മഹാവീർ എന്നറിയപ്പെടുന്ന വർധമാന ജനിച്ചത്. ജൈനമതത്തിന്റെ അടിസ്ഥാന തത്വങ്ങളായ അഹിംസ, സത്യസന്ധത, അപരിഗ്രഹ എന്നിവയ്ക്ക് രൂപം നൽകിയത് മഹാവീറാണ്.
ജൈനമതത്തിലെ ഏറ്റവും മംഗളകരമായ മതപരമായ ഉത്സവങ്ങളിലൊന്നാണ് മഹാവീര ജയന്തി, ഭഗവാൻ മഹാവീരന്റെ ജനനത്തെ അനുസ്മരിക്കുന്നു.
#Holiday #liquorshop #fish #meatshops #Mahe #today
