പെരുമ്പാവൂര്‍ (എറണാകുളം): (www.truevisionnews.com) ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിട്ട് നായയെപ്പോലെ നടത്തിച്ച് വീഡിയോ പ്രചരിപ്പിച്ച കേസില്‍ സ്ഥാപനത്തിലെ മുന്‍ മാനേജര്‍ കോഴിക്കോട് വടകര പാറക്കണ്ടി വീട്ടില്‍ മനാഫിന് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.

വീഡിയോ ദൃശ്യത്തിലുള്ള രണ്ട് ജീവനക്കാരുടെയും സമാനമായ രീതിയില്‍ പീഡനം നേരിടേണ്ടിവന്ന ജീവനക്കാരിയുടെയും പരാതിയില്‍ പോലീസ് മനാഫിനെതിരേ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പെടെ രണ്ട് കേസുകളാണ് മനാഫിനെതിരേ രജിസ്റ്റര്‍ ചെയ്തത്.
സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ റിമാന്‍ഡ് ചെയ്യാവുന്ന വകുപ്പുണ്ട്. യുവാക്കളെ നടത്തിച്ചതുപോലെ തന്നേയും നടത്തിച്ചെന്നും എന്നാല്‍ വീഡിയോ എടുക്കാന്‍ താന്‍ അനുവദിച്ചില്ലെന്നുമാണ് ജീവനക്കാരിയുടെ പരാതി.
പ്രത്യേക നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുവാക്കളുടെ മൊഴിപ്രകാരം മനാഫിനെതിരേ രണ്ടാമത്തെ കേസെടുക്കാന്‍ പോലീസ് തയ്യാറായത്.
തൊഴില്‍പീഡനം നടന്നിട്ടില്ലെന്ന് പോലീസും തൊഴില്‍ വകുപ്പും പറയുന്നുണ്ടെങ്കിലും വിവാദമായതോടെ മനാഫിനെ എത്രയുംവേഗം കുരുക്കിലാക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നാണ് വിവരം.
#Employee #says #treated #youth #Search #Manaf #intensifies
