കഠിനംകുളം: (truevisionnews.com) ആതിര കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. സംഭവം നടന്ന 84 ദിവസം കൊണ്ടാണ് കഠിനംകുളം പോലീസ് കുറ്റപത്രം സമർപ്പിച്ചത്. 700ലധികം പേജുള്ള കുറ്റപത്രത്തിൽ 118 സാക്ഷികളും, 47 മെറ്റീരിയൽ എവിഡൻസും 47 ഡോക്യുമെന്റേഷനും ചേർന്ന കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.

ജനുവരി 21നായിരുന്നു നാടിനെ നടത്തിയ കൊലപാതകം. കഠിനംകുളം ക്ഷേത്രത്തിനു സമീപത്തെ വീട്ടിലായിരുന്നു പൂജാരിയുടെ ഭാര്യയായ ആതിരയെ കൊലപ്പെടുത്തിയത്. ആതിരയുടെ സുഹൃത്തായിരുന്ന ജോൺസൺ കഴുത്തറുത്താണ് കൊലപ്പെടുത്തിയത് എന്നാണ് കേസ്. പിന്നീട് ജോൺസനെ കോട്ടയത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കുറ്റപത്രം പോലീസ് തയ്യാറാക്കിയിരുന്നത്. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കഠിനംകുളം പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന ബി.എസ് സജനായിരുന്നു കുറ്റപത്രം തയ്യാറാക്കിയത്. ഇപ്പോഴത്തെ കഠിനംകുളം എസ്.എച്ച്.ഒ സജു വി യാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
#chargesheet #filed #murder #case.
