(truevisionnews.com) കുഞ്ഞേ, എങ്ങനെയോ നിന്റെ ഓർമ്മ വീണ്ടും ഉയർന്നു വന്നു....

തുർക്കി കടൽതീരത്ത് മുഖം പൂഴ്ത്തി കിടന്ന ഐലാൻ കുർദിയുടെ ജീവനറ്റ കുരുന്നു മൃതദേഹം ഓർക്കുന്നില്ലേ?... പത്ത് വർഷം മുൻപായിരുന്നു ആ കുഞ്ഞു ശരീരം ലോകത്തെ ഒന്നാകെ പിടിച്ചുലച്ചത്. ലോകമാധ്യമങ്ങളുടെ മുഖപേജുകളിൽ ആ കുഞ്ഞുശരീരം ഇടം പിടിച്ചു. വംശീയത വച്ചുപുലർത്തുന്ന രാഷ്ട്രീയ നേതാക്കൾ പോലും ആ ചിത്രം കണ്ട് നടുക്കം പൂണ്ടു.
ലോകത്തെ കരയിച്ച ആ കുട്ടി ആരാണ് എന്ന് മനസ്സിലായിക്കാണുമല്ലോ.... 2015 സെപ്റ്റംബർ 2ന് ഒരു ചിത്രം എല്ലാവരുടെയും ശ്രദ്ധ തിരിച്ചു. അഭയാർത്ഥികളാകുന്ന ഒരു ജനതയുടെ കഷ്ടപ്പാടും, ജീവിതവും ഒരു ചിത്രം കൊണ്ട് കാണിച്ചു താരനായിയെന്നതാണ് ഈ ചിത്രത്തിൻറെ പ്രത്യേകതയും.
മൂന്ന് വർഷമായി തുർക്കിയിൽ താമസിച്ചിരുന്ന കുർദ്ദി കുടുംബം ആഭ്യന്തര യുദ്ധത്തിൽ നിന്ന് രക്ഷനേടുന്നതിനായി ഗ്രീസിലേക്ക് പോകുന്നതിനിടെ കടലിൽ വച്ച് അപകടമുണ്ടായി. ശക്തമായ തിരമാലകൾ കാരണം ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് ഇളകാൻ തുടങ്ങി. നിരവധിപേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. മൂന്നുവയസ്സുകാരൻ ഐലാൻ കുർദ്ദി, അഞ്ചു വയസ്സുകാരൻ ഗാലിപ്പ്, അവരുടെ മാതാവ് റെഹാൻ എന്നിവരുൾപ്പെടെ 12 പേരാണ് അന്നത്തെ അപകടത്തിൽ കൊല്ലപ്പെട്ടത്.
അഭയാർത്ഥി പ്രശ്നത്തിന്റെ തീവ്രത ലോകത്തോട് വിളിച്ചുപറഞ്ഞത് അയ്‌ലന്റെ മരണം തന്നെയായിരുന്നു. അന്ന് ലോകവ്യാപകമായി പ്രതിഷേധം അലയടിച്ചതോടെ യൂറോപ്പ്യൻ രാജ്യങ്ങൾ അഭയാർത്ഥികളെ സ്വീകരിക്കാൻ തയ്യാറായി.ബ്രിട്ടനും ജർമനിയുമെല്ലാം നിലപാട് മാറ്റി മാനവികതയ്ക്ക് വിലകല്പിച്ചത് അയ്‌ലൻ മരിച്ചുകിടക്കുന്ന ചിത്രത്തോടെയായിരുന്നു.
ഇന്നും അഭയാർത്ഥി പ്രശനം തുടരുന്നു. സിറിയയിലെ ആഭ്യന്തര സംഘർഷവും കൂട്ടക്കുരുതിക്കും മാറ്റമില്ല. അഭയാർത്ഥികൾ സുരക്ഷിത തീരം തേടി ഇന്നും പാലായനം ചെയ്യുന്നു. ചിലർ തീരമടുക്കുന്നു. മറ്റ് ചിലർ തീരമടുക്കാതെ കടലിൽ തന്നെ ഒടുങ്ങുന്നു.
അയ്‌ലന്റെ മരണത്തെക്കുറിച്ച് ഓർത്തപ്പോൾ ഒന്നേ ചോദിക്കാനുള്ളു... ഭീകരമായ അഭയാർത്ഥി പ്രതിസന്ധിയുടെയും ശിരഛേദങ്ങളുടെയും രക്തരൂക്ഷിതമായ യുദ്ധങ്ങളുടെയും വൃത്തികെട്ട ചുറ്റുപ്പാടുകൾ നിറഞ്ഞിരിക്കുമ്പോൾ ആളുകൾ എങ്ങനെ മനസമാധാനത്തോടെ ജീവിക്കും?
ഗാസയിൽ നടക്കുന്ന യുദ്ധത്തിന്റെ ഫലങ്ങൾ പലപ്പോഴായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമുൾപ്പടെ എത്രയെത്ര ജീവനുകളാണ് ചേതനയറ്റ് കിടക്കുന്നത്.ആർക്കു വേണ്ടി.... എന്തിനു വേണ്ടിയാണ് ഇത്തരം യുദ്ധങ്ങൾ? മനുഷ്യരാശിയെ മുഴുവനായി ഇല്ലാതാക്കാനായി ആരംഭിച്ചതാണോ ഇത്തരം യുദ്ധങ്ങൾ?
ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾക്കുശേഷം അവസാനിച്ചുവെന്ന് കരുതിയ യുദ്ധങ്ങൾക്ക് ഇന്നും ഒരു അവസാനമില്ല... മാനവികതയുടെ മനസാക്ഷിയെ തന്നെ ചോദ്യം ചെയ്യുന്ന ഇത്തരം യുദ്ധങ്ങൾ ഒന്ന് അവസാനിപ്പിച്ചുകൂടെ.... മാതൃരാജ്യം ഉപേക്ഷിച്ച് അഭയാർഥികളായി ജീവിക്കേണ്ടി വരുന്ന അവസ്ഥ എത്ര പ്രയാസകരമാണ്...
ഇനിയൊരു ഐലാൻ കുർദ്ദി ഈ ലോകത്ത് ഇല്ലാതിരിക്കട്ടെ....

Article by ANJALI M T
Trainee, TRUEVISIONNEWS BA English Language &Literature - Taliparamba Arts and Science College (DEGREE) Diploma in News & Journalism - Flowers Academy & Insight Mediacity
#memory #washed #ashore #humanity#Have #forgotten #AylanKurdi
