കളിക്കുന്നതിനിടെ ആറുവയസ്സുകാരന്‍ എര്‍ത്ത് വയറില്‍നിന്ന് ഷോക്കേറ്റു മരിച്ചു

കളിക്കുന്നതിനിടെ ആറുവയസ്സുകാരന്‍ എര്‍ത്ത് വയറില്‍നിന്ന് ഷോക്കേറ്റു മരിച്ചു
Apr 8, 2025 10:41 AM | By VIPIN P V

ചെട്ടികുളങ്ങര (ആലപ്പുഴ): (www.truevisionnews.com) അമ്മയുടെ വീട്ടില്‍ വന്ന ആറുവയസ്സുകാരന്‍ എര്‍ത്ത് വയറില്‍നിന്ന് ഷോക്കേറ്റു മരിച്ചു. തിരുവല്ല പെരിങ്ങര കൊല്ലവറയില്‍ ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടെയും മകന്‍ ഹമീനാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ശ്യാമയുടെ കൈതവടക്ക് കോയിത്താഴത്ത് വീട്ടിലായിരുന്നു അപകടം. വീടിന്റെ ഭിത്തിയോടു ചേര്‍ന്ന് മണ്ണില്‍ കളിക്കുന്നതിനിടെ എര്‍ത്ത് കമ്പിയില്‍ തൊട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.

വഴിയാത്രക്കാരാണ് കുട്ടി വീണുകിടക്കുന്നതു കണ്ടത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

തിരുവല്ല പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് ഹമീന്‍. സഹോദരി: ഹമീമ. അച്ഛന്‍ ഹാബേലിന് ഖത്തറിലാണു ജോലി.

സോക്കറ്റിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ലൈവ് വയറില്‍നിന്ന് എര്‍ത്തിലേക്കു വൈദ്യുതി പ്രവഹിച്ചതാണ് അപകടകാരണമെന്ന് വൈദ്യുതി ബോര്‍ഡ് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

#Six #year #old #boy #dies #getting #electrocuted #earth #wire #while #playing

Next TV

Related Stories
'ചേട്ടൻ ഇപ്പോൾ കുഴപ്പം ഇല്ല സർ, ഒപ്പിടിൽ നിർത്തിക്കോ'; മദ്യപിച്ച് പ്രശ്നമുണ്ടാകുന്നവര്‍ക്ക് ഇംപോസിഷന്‍

Apr 17, 2025 06:12 AM

'ചേട്ടൻ ഇപ്പോൾ കുഴപ്പം ഇല്ല സർ, ഒപ്പിടിൽ നിർത്തിക്കോ'; മദ്യപിച്ച് പ്രശ്നമുണ്ടാകുന്നവര്‍ക്ക് ഇംപോസിഷന്‍

ഒപ്പിടാൻ വന്നില്ല എങ്കിൽ വളരെ കൃത്യമായി അവരെ വിളിച്ചു ചോദിക്കും എന്താണ് വരാത്തത് എന്ന്....

Read More >>
പൂരത്തിന്‍റെ കുടമാറ്റത്തിൽ ആർഎസ്എസ് നേതാവിന്‍റെ ചിത്രം ഉയർത്തി; കേസെടുത്ത് പൊലീസ്

Apr 17, 2025 06:05 AM

പൂരത്തിന്‍റെ കുടമാറ്റത്തിൽ ആർഎസ്എസ് നേതാവിന്‍റെ ചിത്രം ഉയർത്തി; കേസെടുത്ത് പൊലീസ്

പുതിയകാവ് ഭഗവതി ക്ഷേത്ര ട്രസ്റ്റാണ് രണ്ടാം പ്രതി. പ്രതികൾ സംഘപരിവാർ ആശയം പ്രചരിപ്പിച്ചെന്നാണ് എഫ്ഐആർ....

Read More >>
തലശ്ശേരിയിൽ സ്വകാര്യ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിന്‍റെ  ടയറുകൾ മോഷ്ടിച്ചു

Apr 17, 2025 05:59 AM

തലശ്ശേരിയിൽ സ്വകാര്യ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിന്‍റെ ടയറുകൾ മോഷ്ടിച്ചു

സ്വകാര്യ പാർക്കിങ് ഏരിയയിൽ കാർ നിർത്തി സിനിമ കാണാൻ കയറി....

Read More >>
വിരൽ ചൂണ്ടിയത് കുറ്റമായി; വടകരയിലെ ചുമട്ട് തൊഴിലാളി ജില്ലാ നേതാവിനെ സിഐടിയു പുറത്താക്കി

Apr 16, 2025 11:04 PM

വിരൽ ചൂണ്ടിയത് കുറ്റമായി; വടകരയിലെ ചുമട്ട് തൊഴിലാളി ജില്ലാ നേതാവിനെ സിഐടിയു പുറത്താക്കി

ഇതിൽ തെറ്റുണ്ടായെങ്കിൽ അതിനെ തിരുത്തുകയെന്നല്ലാതെ മാറ്റി നിർത്തുന്ന ഒരു നിലപാട് എടുക്കാൻ പാടില്ലായിരുന്നു. സാമ്പത്തിക അഴിമതി, മറ്റുള്ള...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നതാപ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

Apr 16, 2025 10:55 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നതാപ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

സംഭവശേഷം പല ഉള്‍വഴികളിലൂടെ സഞ്ചരിച്ച് രക്ഷപ്പെട്ട ഇയാളെ കോടാലി മൂന്നുമുറിയിൽ നിന്നാണ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കാറും...

Read More >>
കള്ളുഷാപ്പിലെ തര്‍ക്കം; യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, രണ്ടുപേര്‍ അറസ്റ്റില്‍

Apr 16, 2025 10:11 PM

കള്ളുഷാപ്പിലെ തര്‍ക്കം; യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, രണ്ടുപേര്‍ അറസ്റ്റില്‍

വിഷുദിനത്തില്‍ വൈകിട്ട് ആറരയോടെ വലപ്പാട് കുഴിക്കക്കടവ് കള്ളുഷാപ്പിനു മുന്നില്‍വച്ചാണ്...

Read More >>
Top Stories