കളിക്കുന്നതിനിടെ ആറുവയസ്സുകാരന്‍ എര്‍ത്ത് വയറില്‍നിന്ന് ഷോക്കേറ്റു മരിച്ചു

കളിക്കുന്നതിനിടെ ആറുവയസ്സുകാരന്‍ എര്‍ത്ത് വയറില്‍നിന്ന് ഷോക്കേറ്റു മരിച്ചു
Apr 8, 2025 10:41 AM | By VIPIN P V

ചെട്ടികുളങ്ങര (ആലപ്പുഴ): (www.truevisionnews.com) അമ്മയുടെ വീട്ടില്‍ വന്ന ആറുവയസ്സുകാരന്‍ എര്‍ത്ത് വയറില്‍നിന്ന് ഷോക്കേറ്റു മരിച്ചു. തിരുവല്ല പെരിങ്ങര കൊല്ലവറയില്‍ ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടെയും മകന്‍ ഹമീനാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ശ്യാമയുടെ കൈതവടക്ക് കോയിത്താഴത്ത് വീട്ടിലായിരുന്നു അപകടം. വീടിന്റെ ഭിത്തിയോടു ചേര്‍ന്ന് മണ്ണില്‍ കളിക്കുന്നതിനിടെ എര്‍ത്ത് കമ്പിയില്‍ തൊട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.

വഴിയാത്രക്കാരാണ് കുട്ടി വീണുകിടക്കുന്നതു കണ്ടത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

തിരുവല്ല പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് ഹമീന്‍. സഹോദരി: ഹമീമ. അച്ഛന്‍ ഹാബേലിന് ഖത്തറിലാണു ജോലി.

സോക്കറ്റിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ലൈവ് വയറില്‍നിന്ന് എര്‍ത്തിലേക്കു വൈദ്യുതി പ്രവഹിച്ചതാണ് അപകടകാരണമെന്ന് വൈദ്യുതി ബോര്‍ഡ് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

#Six #year #old #boy #dies #getting #electrocuted #earth #wire #while #playing

Next TV

Related Stories
നാല് വയസ്സുകാരൻ്റെ ദാരുണ മരണം; നെറ്റിയിലും തലയിലും ആഴത്തിൽ മുറിവുകൾ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Apr 19, 2025 09:09 AM

നാല് വയസ്സുകാരൻ്റെ ദാരുണ മരണം; നെറ്റിയിലും തലയിലും ആഴത്തിൽ മുറിവുകൾ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

അടൂര്‍ കടമ്പനാട് സ്വദേശി അഭിറാം ആയിരുന്നു മരിച്ചത്. ഇളകി നില്‍ക്കുകയായിരുന്ന കോണ്‍ക്രീറ്റ് തൂൺ കുട്ടിയുടെ തലയിലേക്ക്...

Read More >>
ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങൾ ഭർത്താവിൻ്റെ വീട്ടിലെത്തിക്കില്ല; സംസ്കാരം സ്വന്തം നാട്ടിൽ

Apr 19, 2025 08:41 AM

ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങൾ ഭർത്താവിൻ്റെ വീട്ടിലെത്തിക്കില്ല; സംസ്കാരം സ്വന്തം നാട്ടിൽ

ജിസ് മോളുടെ കുടുംബം നൽകിയ പരാതിയിൽ ഏറ്റുമാനൂർ പൊലിസ് അന്വേഷണം തുടങ്ങി. ഭർത്താവും മാതാവും സഹോദരിയും ചേർന്ന് ജിസ് മോളെ മാനസികമായി...

Read More >>
വടകരയിൽ 23-കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Apr 19, 2025 08:11 AM

വടകരയിൽ 23-കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

23 വയസായിരുന്നു. ഇന്നലെ രാത്രി 8.10ന് കരിമ്പനപ്പാലത്ത് വെച്ചായിരുന്നു...

Read More >>
Top Stories