ബംഗളൂരു: (www.truevisionnews.com) ഇലക്ട്രോണിക്സ് സിറ്റിയിലെ ചിക്കതൊഗുരുവിൽ കഴിഞ്ഞ ദിവസം രാത്രി യുവാവ് ഭാര്യയെ പൊതുവഴിയിൽ കുത്തിക്കൊലപ്പെടുത്തി. കെ. ശാരദയാണ് കൊല്ലപ്പെട്ടത്. ഭർത്താവും ബാഗേപള്ളി സ്വദേശിയുഷ്ണപ്പ എന്ന കൃഷ്ണനെ (42) നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.

വീട്ടുജോലിക്കാരിയായ ശാരദ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. രണ്ട് കത്തികളുമായി കാത്തിരുന്ന കൃഷ്ണപ്പ കഴുത്തിൽ തുടരെ കുത്തുകയായിരുന്നു.
രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ നാട്ടുകാർ പിടികൂടി. 17 വർഷമായി വിവാഹിതരായ ദമ്പതികൾക്ക് 15 വയസ്സുള്ള മകനും 12 വയസ്സുള്ള മകളുണ്ട്. നാല് വർഷമായി ദമ്പതികൾ വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മകൻ ബാഗേപള്ളിയിൽ കൃഷ്ണപ്പക്കൊപ്പവും മകൾ ശാരദക്കൊപ്പവുമാണ് താമസിച്ചിരുന്നത്.
#Husband #stabs #youngwoman #death #public
