തൃശ്ശൂർ: (truevisionnews.com) കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചേലക്കര എംപി കെ രാധാകൃഷ്ണൻ ഇന്ന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകും. നേരത്തെ രണ്ട് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും രാധാകൃഷ്ണൻ ഹാജരായിരുന്നില്ല.

തുടർന്നാണ് ഇന്ന് ഹാജരാകണമെന്ന് ഇഡി നോട്ടീസ് നൽകിയത്. ഇഡി ആവശ്യപ്പെട്ട രേഖകൾ കഴിഞ്ഞ മാസം 17 ന് രാധാകൃഷ്ണൻ കൈമാറിയിരുന്നു.
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ പാർട്ടിയുടെ ഇടപാടിനെ കുറിച്ച് മൊഴിയെടുക്കാനാണ് കെ രാധാകൃഷ്ണന് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. കരുവന്നൂരിൽ രണ്ടാം ഘട്ട കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇഡി.
#Karuvannur #case #KRadhakrishnan #MP #appear #ED #office #Kochi #today
