'വയറ്റിൽ ചവിട്ടുമെന്നും കുഞ്ഞിനെ ഇല്ലാതാക്കുമെന്നും പറഞ്ഞു'; ഒല ഡ്രൈവർ ഭീഷണിപ്പെടുത്തിയെന്ന് ​ഗർഭിണിയായ യുവതി

'വയറ്റിൽ ചവിട്ടുമെന്നും കുഞ്ഞിനെ ഇല്ലാതാക്കുമെന്നും പറഞ്ഞു'; ഒല ഡ്രൈവർ ഭീഷണിപ്പെടുത്തിയെന്ന് ​ഗർഭിണിയായ യുവതി
Apr 6, 2025 02:04 PM | By VIPIN P V

(www.truevisionnews.com) എയർ കണ്ടീഷണർ ഓണാക്കാൻ ആവശ്യപ്പെട്ടതിന് ഒല കാബ് ഡ്രൈവർ ഭീഷണിപ്പെടുത്തി എന്ന് യുവതി. ചെറി കൗണ്ടിയിൽ നിന്നും ഡൽഹിയിലെ സാകേതിലേക്കുള്ള യാത്രയ്ക്കിടെയാണ് ഡ്രൈവർ തന്നെ ഭീഷണിപ്പെടുത്തിയത് എന്നാണ് ​ഗർഭിണിയായ യുവതി പറയുന്നത്.

ക്യാബ് ഡ്രൈവർ തന്റെ ഗർഭസ്ഥ ശിശുവിനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. ഞാൻ ചെറി കൗണ്ടിയിൽ (നോയിഡ എക്സ്റ്റൻഷൻ) നിന്നും ന്യൂഡൽഹിയിലെ സാകേതിലേക്ക് ഒരു ഒല ക്യാബ് ബുക്ക് ചെയ്തതായിരുന്നു.

യാത്രയ്ക്കിടെ, ഡ്രൈവറോട് എസി ഓണാക്കാൻ ഞാൻ ആവശ്യപ്പെട്ടെങ്കിലും അയാൾ അതിന് സമ്മതിച്ചില്ല എന്ന് യുവതി പറയുന്നു.

'ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും, ഞാൻ നിന്റെ വയറ്റിൽ ചവിട്ടുമെന്നും അങ്ങനെ കുഞ്ഞിനെ നഷ്ടപ്പെടുമെന്നും പറഞ്ഞ് അയാൾ എന്നെ ഭീഷണിപ്പെടുത്തി' എന്നും യുവതി തന്റെ പോസ്റ്റിൽ പറഞ്ഞു. 'തന്നെ അയാൾ പാതിവഴിയിൽ ഇറക്കി വിടാൻ ശ്രമിച്ചു എന്നും ഇനി എന്താണ് സംഭവിക്കുന്നത് എന്ന് കാത്തിരുന്നു കണ്ടോ എന്ന് പറഞ്ഞു' എന്നും യുവതി ആരോപിക്കുന്നു.

വേദനാജനകമായ സംഭവം എന്നാണ് യുവതി ഇതിനെ വിശേഷിപ്പിച്ചത്. തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ ഒലയെയും അതിന്റെ സിഇഒ ഭവിഷ് അഗർവാളിനെയും യുവതി ടാ​ഗ് ചെയ്തിട്ടുണ്ട്.

ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. 'ഈ പെരുമാറ്റം ഒട്ടും അം​ഗീകരിക്കാൻ കഴിയുന്നതല്ല, അത് എന്നിൽ വലിയ സമ്മർദ്ദവും ഭയവും ഉണ്ടാക്കി.

ഡ്രൈവർക്കെതിരെ എത്രയും പെട്ടെന്ന് തന്നെ കർശനമായ നടപടി എടുക്കണം' എന്നും യുവതി തന്റെ പോസ്റ്റിൽ പറയുന്നു.

#Pregnantwoman #says #driver #threatened #kick #stomach #destroy #baby

Next TV

Related Stories
ശക്തമായ പൊടിക്കാറ്റ്; രാത്രി ഒൻപത് മണി വരെ നഗരത്തിൽ റെഡ് അലേർട്ട്

Apr 11, 2025 08:13 PM

ശക്തമായ പൊടിക്കാറ്റ്; രാത്രി ഒൻപത് മണി വരെ നഗരത്തിൽ റെഡ് അലേർട്ട്

ജനങ്ങൾ ആവിശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും തുറസ്സായ സ്ഥലങ്ങളിൽ താമസിക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ്...

Read More >>
പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപണം, അമ്മയും മകളും നേരിട്ടത് ക്രൂര മര്‍ദ്ദനം; പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്

Apr 11, 2025 04:37 PM

പച്ചക്കറി മോഷ്ടിച്ചെന്ന് ആരോപണം, അമ്മയും മകളും നേരിട്ടത് ക്രൂര മര്‍ദ്ദനം; പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്

പൊതുമധ്യത്തിലാണ് മര്‍ദനം നടന്നതെങ്കിലും ആരും ഇടപെടുന്നതായോ തടയാന്‍ ശ്രമിക്കുന്നതായോ...

Read More >>
സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം; മന്ത്രി പൊന്‍മുടിയ്ക്ക് പാര്‍ട്ടിയിലെ സ്ഥാനം നഷ്ടമായി

Apr 11, 2025 02:58 PM

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം; മന്ത്രി പൊന്‍മുടിയ്ക്ക് പാര്‍ട്ടിയിലെ സ്ഥാനം നഷ്ടമായി

പരാമര്‍ശം വിവാദമായതോടെ മന്ത്രി സ്ഥാനത്തുനിന്ന് പൊന്‍മുടിയെ നീക്കംചെയ്യണമെന്ന് ബിജെപി...

Read More >>
ആർത്തവമായതിനാൽ ദലിത് പെൺകുട്ടിയെ കോണിപ്പടിയിൽ പരീക്ഷ എഴുതിച്ചതായി പരാതി; പ്രിൻസിപ്പലിന് സസ്പെൻഷൻ

Apr 11, 2025 11:58 AM

ആർത്തവമായതിനാൽ ദലിത് പെൺകുട്ടിയെ കോണിപ്പടിയിൽ പരീക്ഷ എഴുതിച്ചതായി പരാതി; പ്രിൻസിപ്പലിന് സസ്പെൻഷൻ

ഞങ്ങൾ ഇവിടെയുണ്ടാകും’. അൻബിൽ മഹേഷ് എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. പെൺകുട്ടിയുടെ അമ്മയും ബന്ധുവും സ്‌കൂളിൽ എത്തിയപ്പോഴാണ് ക്ലാസ്...

Read More >>
10 കോ​ടി വി​ല​മ​തി​ക്കു​ന്ന തിമിംഗല ഛർദിൽ വിൽപന: പത്തംഗ സംഘം അറസ്റ്റിൽ

Apr 11, 2025 11:50 AM

10 കോ​ടി വി​ല​മ​തി​ക്കു​ന്ന തിമിംഗല ഛർദിൽ വിൽപന: പത്തംഗ സംഘം അറസ്റ്റിൽ

കു​ട​ക്‌ എ​സ്‌.​പി കെ. ​രാ​മ​രാ​ജ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ...

Read More >>
തടികൂടുതലെന്നും കറുപ്പു നിറമെന്നും പറഞ്ഞ് കളിയാക്കി; പ്ലസ്ടു വിദ്യാർഥി അമ്മയുടെ കൺമുന്നിൽ ജീവനൊടുക്കി

Apr 11, 2025 11:26 AM

തടികൂടുതലെന്നും കറുപ്പു നിറമെന്നും പറഞ്ഞ് കളിയാക്കി; പ്ലസ്ടു വിദ്യാർഥി അമ്മയുടെ കൺമുന്നിൽ ജീവനൊടുക്കി

ഫോൺ ചെയ്യാനെന്ന പേരിൽ മുകളിലെത്തിയ വിദ്യാർഥി മാതാവു നോക്കി നിൽക്കെ താഴേക്കു...

Read More >>
Top Stories