സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ 21-കാരനായ വ്‌ളോഗർ ജീവനൊടുക്കി. സോഷ്യൽ മീഡിയയിൽ തന്റെ ഫോളോവേഴ്‌സിന്റെ എണ്ണം വർധിക്കാത്തതിൽ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. കൂടുതൽ ഫോളോവേഴ്‌സിനെ ലഭിക്കാത്തതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മകൻ വിഷാദത്തിലായിരുന്നുവെന്ന് ഓട്ടോറിക്ഷ ഡ്രൈവറായ ഇയാളുടെ പിതാവ് പൊലീസിനോട് പറഞ്ഞു.

7000-ലധികം ഫോളോവേഴ്‌സ് ഇയാൾക്കുണ്ടായിരുന്നു. വീടിന് സമീപത്തെ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആത്മഹത്യാ ശ്രമം നടത്തിയ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സൂറത്ത് മുനിസിപ്പൽ കോർപ്പറേഷനിലെ കരാർ ജീവനക്കാരൻ കൂടിയായിരുന്നു ഇയാൾ.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
#21 #year #old #vlogger #commits #suicide #Surat #after #not #increasing #number #followers
