വീട്ടിൽനിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് യുവതി; മോഷണത്തിന് പിന്നിൽ ഭർത്താവ്

വീട്ടിൽനിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് യുവതി; മോഷണത്തിന് പിന്നിൽ ഭർത്താവ്
Apr 5, 2025 07:55 PM | By VIPIN P V

ആലപ്പുഴ : (www.truevisionnews.com) വീട്ടിൽനിന്ന് 15 പവൻ സ്വർണം കവർന്നെന്ന് യുവതിയുടെ പരാതി. പൊലീസിന്റെ അന്വേഷണത്തിൽ സ്വർണം എടുത്തത് യുവതിയുടെ ഭർത്താവ് തന്നെയെന്ന് കണ്ടെത്തി.

ആലിശേരി സ്വദേശിയായ ഷംന ഷെഫീഖിന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കവർന്നെന്നായിരുന്നു പരാതി.

നഗരസഭ എയ്റോബിക് പ്ലാന്റിലെ ജീവനക്കാരിയായ ഷംന(42) ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലെത്തിപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് ഷംന വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ഇതിലൂടെയാണ് ഷംനയുമായി അകന്നു കഴിയുന്ന ഭർത്താവ് ഷെഫീഖ് ആണ് സ്വർണം മോഷ്ടിച്ചതെന്നു സൂചന ലഭിച്ചത്. ഇരുവരും അകന്നു കഴിയുകയായിരുന്നെങ്കിലും ഷെഫീഖ് ഇടയ്ക്ക് വീട്ടിലെത്തുമായിരുന്നു.

പൊലീസ് അന്വേഷണത്തിൽ നഷ്ടപ്പെട്ടത് ഏഴേമുക്കാൽ പവൻ സ്വർണമാണെന്നും കണ്ടെത്തി. ഷെഫീഖ് സ്വർണം പണയം വച്ചെന്നു സംശയിക്കുന്ന നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തി.

#Woman #says #pounds #goldmissing #house #husband #behind #theft

Next TV

Related Stories
‘എന്റെ പ്രസംഗം വളച്ചൊടിച്ചു, ഞാന്‍ മുസ്ലീം വിരോധിയല്ല’; മലപ്പുറം ആരുടേയും സാമ്രാജ്യമല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

Apr 6, 2025 12:19 PM

‘എന്റെ പ്രസംഗം വളച്ചൊടിച്ചു, ഞാന്‍ മുസ്ലീം വിരോധിയല്ല’; മലപ്പുറം ആരുടേയും സാമ്രാജ്യമല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

പിന്നാക്ക വിഭാഗക്കാർക്ക് കോളേജോ ഹയർ സെക്കൻഡറി സ്കൂളോ ഉണ്ടോ. –വെള്ളാപ്പള്ളി നടേശന്‍...

Read More >>
കോഴിക്കോട് വീണ്ടും എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

Apr 6, 2025 12:11 PM

കോഴിക്കോട് വീണ്ടും എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

പൊക്കുന്ന് സ്വദേശി അരുണ്‍ കുമാര്‍, കുതിരവട്ടം സ്വദേശി റിജുല്‍ എന്നിവരാണ്...

Read More >>
കൊണ്ടോട്ടിയിൽ മദ്യലഹരിയിൽ അമ്മാവൻമാരെ കുപ്പി പൊട്ടിച്ച് കുത്തി യുവാവ്

Apr 6, 2025 11:57 AM

കൊണ്ടോട്ടിയിൽ മദ്യലഹരിയിൽ അമ്മാവൻമാരെ കുപ്പി പൊട്ടിച്ച് കുത്തി യുവാവ്

സാക്കിർ എന്ന യുവാവാണ് ഇന്നലെ രാത്രി ഇരുവരേയും...

Read More >>
ഡെ​ലി​വ​റി ജോ​ലി​യുടെ മ​റ​വി​ൽ എം ഡി എം എ വിൽപ്പന; കോഴിക്കോട് സ്വദേശി പിടിയിൽ

Apr 6, 2025 11:52 AM

ഡെ​ലി​വ​റി ജോ​ലി​യുടെ മ​റ​വി​ൽ എം ഡി എം എ വിൽപ്പന; കോഴിക്കോട് സ്വദേശി പിടിയിൽ

ബെ​ഡ്റൂ​മി​ലെ ക​ട്ടി​ലി​ലെ ബാ​ഗി​ൽ നി​ന്ന് 800 മി.​ഗ്രാം എം.​ഡി.​എം.​എ...

Read More >>
'ഭാര്യയെ കാണിക്കാനാണ്'; തലശ്ശേരിയിൽ മോട്ടോർ വെഹിക്കിൾ ഇസ്പെക്ടർ ചമഞ്ഞ് ഓട്ടോ ഡ്രൈവറുടെ മോതിരം മോഷ്ടിച്ചു

Apr 6, 2025 11:31 AM

'ഭാര്യയെ കാണിക്കാനാണ്'; തലശ്ശേരിയിൽ മോട്ടോർ വെഹിക്കിൾ ഇസ്പെക്ടർ ചമഞ്ഞ് ഓട്ടോ ഡ്രൈവറുടെ മോതിരം മോഷ്ടിച്ചു

അന്നേ ദിവസം ഉച്ചയ്ക്ക് സദാനന്ദനെ വിദഗ്ധമായി പറ്റിച്ച് മോതിരം കളളൻ...

Read More >>
ലൈംഗിക ചൂഷണം, ഗർഭഛിദ്രം, വിവാഹത്തിൽനിന്ന് പിന്മാറൽ; ആത്മഹത്യാ പ്രേരണയ്ക്കു സുകാന്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്

Apr 6, 2025 11:23 AM

ലൈംഗിക ചൂഷണം, ഗർഭഛിദ്രം, വിവാഹത്തിൽനിന്ന് പിന്മാറൽ; ആത്മഹത്യാ പ്രേരണയ്ക്കു സുകാന്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്

ഐബി ഉദ്യോഗസ്ഥയുടെ സുഹൃത്തല്ലെന്ന് കുടുംബം സ്ഥിരീകരിച്ചതോടെ ഇതാരാണെന്ന് കണ്ടെത്താനുള്ള തയാറെടുപ്പിലാണ് അന്വേഷണ...

Read More >>
Top Stories