വീട്ടിൽനിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് യുവതി; മോഷണത്തിന് പിന്നിൽ ഭർത്താവ്

വീട്ടിൽനിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് യുവതി; മോഷണത്തിന് പിന്നിൽ ഭർത്താവ്
Apr 5, 2025 07:55 PM | By VIPIN P V

ആലപ്പുഴ : (www.truevisionnews.com) വീട്ടിൽനിന്ന് 15 പവൻ സ്വർണം കവർന്നെന്ന് യുവതിയുടെ പരാതി. പൊലീസിന്റെ അന്വേഷണത്തിൽ സ്വർണം എടുത്തത് യുവതിയുടെ ഭർത്താവ് തന്നെയെന്ന് കണ്ടെത്തി.

ആലിശേരി സ്വദേശിയായ ഷംന ഷെഫീഖിന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കവർന്നെന്നായിരുന്നു പരാതി.

നഗരസഭ എയ്റോബിക് പ്ലാന്റിലെ ജീവനക്കാരിയായ ഷംന(42) ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലെത്തിപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് ഷംന വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ഇതിലൂടെയാണ് ഷംനയുമായി അകന്നു കഴിയുന്ന ഭർത്താവ് ഷെഫീഖ് ആണ് സ്വർണം മോഷ്ടിച്ചതെന്നു സൂചന ലഭിച്ചത്. ഇരുവരും അകന്നു കഴിയുകയായിരുന്നെങ്കിലും ഷെഫീഖ് ഇടയ്ക്ക് വീട്ടിലെത്തുമായിരുന്നു.

പൊലീസ് അന്വേഷണത്തിൽ നഷ്ടപ്പെട്ടത് ഏഴേമുക്കാൽ പവൻ സ്വർണമാണെന്നും കണ്ടെത്തി. ഷെഫീഖ് സ്വർണം പണയം വച്ചെന്നു സംശയിക്കുന്ന നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തി.

#Woman #says #pounds #goldmissing #house #husband #behind #theft

Next TV

Related Stories
നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹർജി തള്ളി ഹൈക്കോടതി

Apr 7, 2025 12:30 PM

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹർജി തള്ളി ഹൈക്കോടതി

സുതാര്യവും പക്ഷപാതരഹിതവുമായി അന്വേഷണം നടക്കാൻ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം....

Read More >>
'അഫാൻ എന്റെ കഴുത്ത് ഞെരിച്ച് ഉമ്മച്ചീ മാപ്പ് തരണമെന്ന് പറഞ്ഞു'; അഫാന് ലോൺ ആപ്പിൽ കടമുണ്ടായിരുന്നെന്ന് മാതാവ് ഷെമി

Apr 7, 2025 12:15 PM

'അഫാൻ എന്റെ കഴുത്ത് ഞെരിച്ച് ഉമ്മച്ചീ മാപ്പ് തരണമെന്ന് പറഞ്ഞു'; അഫാന് ലോൺ ആപ്പിൽ കടമുണ്ടായിരുന്നെന്ന് മാതാവ് ഷെമി

പലപ്പോഴും അഫാൻ പണം ചോദിച്ചിരുന്നുവെന്നും കൈയിലുള്ളതെല്ലാം കൊടുത്തെന്നും മാതാവ് ഷെമി...

Read More >>
കോഴിക്കോട് ചക്കിട്ടപ്പാറയിൽ മീൻകടയിൽ നിന്ന് വിദേശമദ്യവും ലഹരിവസ്തുക്കളും പിടിച്ചെടുത്തു; കടയുടമ പിടിയിൽ

Apr 7, 2025 12:14 PM

കോഴിക്കോട് ചക്കിട്ടപ്പാറയിൽ മീൻകടയിൽ നിന്ന് വിദേശമദ്യവും ലഹരിവസ്തുക്കളും പിടിച്ചെടുത്തു; കടയുടമ പിടിയിൽ

പ്രതിയെ ഇന്ന് കോടതയിൽ ഹാജരാക്കും. ലഹരി വില്പനക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു പോലീസ്...

Read More >>
മുണ്ടൂരിലെ കാട്ടന ആക്രമണം; യുവാവിന്റെ മരണത്തില്‍ കനത്ത പ്രതിഷേധം, കുടുംബത്തിന് അഞ്ച് ലക്ഷം ധനസഹായം

Apr 7, 2025 12:07 PM

മുണ്ടൂരിലെ കാട്ടന ആക്രമണം; യുവാവിന്റെ മരണത്തില്‍ കനത്ത പ്രതിഷേധം, കുടുംബത്തിന് അഞ്ച് ലക്ഷം ധനസഹായം

മുണ്ടൂരിലും പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരുന്ന കാട്ടാനകളാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ വിജി ഫോണില്‍ വിവരം അറിയിച്ചതിനെ...

Read More >>
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി

Apr 7, 2025 11:37 AM

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി

കേസ് വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യത്തില്‍...

Read More >>
Top Stories