ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിലായ സംഭവം; അന്വേഷണം എക്‌സൈസ് അസി. കമ്മീഷണർക്ക് കൈമാറി

ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിലായ സംഭവം; അന്വേഷണം എക്‌സൈസ് അസി. കമ്മീഷണർക്ക് കൈമാറി
Apr 5, 2025 01:49 PM | By VIPIN P V

ആലപ്പുഴ: (www.truevisionnews.com) ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ ആയ കേസിന്റെ അന്വേഷണം എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർക്ക് കൈമാറി. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ ആർ അശോക് കുമാറിന്റെ നേതൃത്വത്തിൽ ആയിരിക്കും തുടർ നടപടികൾ.

കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് ഉന്നത ഉദ്യോഗസ്ഥൻ നേരിട്ട് കേസന്വേഷിക്കുന്നത്. കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ആണ് ആലപ്പുഴയിൽ പിടിച്ചെടുത്തത്.

കൂടാതെ കേരളത്തിലേക്ക് മുന്തിയ ഇനം ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ തസ്ലീമ. ഇവരിലൂടെ ലഹരി മാഫിയ സംഘത്തിലെ മറ്റുപ്രധാന ആളുകളിലേക്ക് കൂടി എത്താനാകും എന്നാണ് എക്സൈസിന്റെ പ്രതീക്ഷ.

മാത്രവുമല്ല തസ്ലിമയുടെ ഫോണിൽ നിന്ന് പലർക്കും സ്ത്രീകളുടെ ചിത്രങ്ങൾ അയച്ചു നൽകിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് എക്സൈസ് പറയുന്നു. നേരത്തെ സെക്സ് റാക്കറ്റ് കേസിൽ അറസ്റ്റിലായ ഇവർ നിലവിൽ ലഹരിക്കടത്തിനോ വിപണനത്തിനോ ഇത്തരം രീതി പിന്തുടരുന്നുണ്ടോ എന്നും എക്സൈസ് പരിശോധിക്കുന്നുണ്ട്.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഉടൻ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തസ്ലിമ സുൽത്താനയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയത് ദുബായ്, ബംഗളുരു എന്നിവിടങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രണ്ട് മലയാളികളാണെന്നാണ് വിവരം.

ഇതിൽ ഒരാൾ ലഹരി കേസുകളിൽ മുമ്പും അറസ്റ്റിലായിട്ടുണ്ട്. കേരളത്തിലേക്ക് ലഹരി ഒഴുക്കുന്ന പ്രധാന കണ്ണികളെയാണ് എക്സൈസ് തേടുന്നത്.

കേസുമായി ബന്ധപ്പെട്ട് ചില സിനിമാ താരങ്ങളുടെ പേര് തസ്ലിമ വെളിപ്പെടുത്തിയെങ്കിലും കൂടുതൽ തെളിവ് ശേഖരണത്തിന് ശേഷം മാത്രമേ ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കൂ. ഇവരിൽ രണ്ട് താരങ്ങളുമായുള്ള ചില വാട്സപ് ചാറ്റുകൾ എക്സൈസിന്റെ പക്കൽ ഉണ്ട്.

ഡിലീറ്റ് ചെയ്തവ ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുക്കാനാകും. കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ആണ് പിടിച്ചെടുത്തതെന്നതിനാലാണ് കേസ് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർക്ക് കൈമാറുന്നത്.


#Two #people #including #woman #arrested #hybrid #cannabis #investigation #handed #over #Excise #AssistantCommissioner

Next TV

Related Stories
തിരുവനന്തപുരത്ത് റോഡരികിൽ കിടന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ

Apr 6, 2025 10:20 PM

തിരുവനന്തപുരത്ത് റോഡരികിൽ കിടന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ

ഉച്ചക്ക് ഒരു മണി മുതൽ പള്ളിക്ക് സമീപം വണ്ടി പാർക്ക് ചെയ്തിരുന്നതായി നാട്ടുകാ‌‍‌ർ...

Read More >>
ക്ഷേത്രോത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം; വിവാദം, പോലീസിൽ പരാതി

Apr 6, 2025 10:08 PM

ക്ഷേത്രോത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം; വിവാദം, പോലീസിൽ പരാതി

മാര്‍ച്ച് 10-ന് കടയ്ക്കൽ ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഗായകന്‍ അലോഷിയുടെ സംഗീത പരിപാടിയിൽ വിപ്ലവ ഗാനം ആലപിച്ചത്...

Read More >>
ജീവനക്കാരെ കഴുത്തിൽ ബെൽറ്റിട്ട് നായകളെ പോലെ നടത്തിച്ച സംഭവം; തൊഴിൽ പീഡനമല്ലെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്

Apr 6, 2025 09:45 PM

ജീവനക്കാരെ കഴുത്തിൽ ബെൽറ്റിട്ട് നായകളെ പോലെ നടത്തിച്ച സംഭവം; തൊഴിൽ പീഡനമല്ലെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്

തൊഴില്‍ പീഡനത്തിന്‍റെ കൂടുതല്‍ തെളിവുകള്‍ പക്കലുണ്ടെന്നും തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മാനനഷ്ട കേസ് കൊടുക്കുമെന്നും മനാഫ് പറയുന്നു....

Read More >>
മഴു ഉപയോഗിച്ച് തലയിൽ വെട്ടി; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, കൊലപാതകം സ്ഥിരീകരിച്ച് പോലീസ്

Apr 6, 2025 09:41 PM

മഴു ഉപയോഗിച്ച് തലയിൽ വെട്ടി; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, കൊലപാതകം സ്ഥിരീകരിച്ച് പോലീസ്

കഴിഞ്ഞ ദിവസമാണ് മുനമ്പത്ത് വീടിനുള്ളിൽ സ്മിനോയെ മരിച്ച നിലയിൽ കണ്ടെത്തിയത്....

Read More >>
പൊലീസിനെ കണ്ടപ്പോൾ വെപ്രാളം; ചോദ്യം ചെയ്യലിൽ കള്ളി വെളിച്ചത്ത് വന്നു, കോഴിക്കോട് മൂന്ന് യുവാക്കൾ അറസ്റ്റിൽ

Apr 6, 2025 09:31 PM

പൊലീസിനെ കണ്ടപ്പോൾ വെപ്രാളം; ചോദ്യം ചെയ്യലിൽ കള്ളി വെളിച്ചത്ത് വന്നു, കോഴിക്കോട് മൂന്ന് യുവാക്കൾ അറസ്റ്റിൽ

ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ മോഷണം...

Read More >>
Top Stories