വിവാഹനിശ്ചയം കഴിഞ്ഞ് ചികിത്സയിലുള്ള സുഹൃത്തിനെ കാണാന്‍ പോയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

വിവാഹനിശ്ചയം കഴിഞ്ഞ് ചികിത്സയിലുള്ള സുഹൃത്തിനെ കാണാന്‍ പോയ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു
Apr 5, 2025 12:37 PM | By VIPIN P V

പന്തളം: (www.truevisionnews.com) വിവാഹ നിശ്ചയത്തിനുശേഷം സുഹൃത്തിനെ ആശുപത്രിയില്‍ കാണാന്‍പോയ യുവാവ് ബൈക്ക് മറിഞ്ഞ് മരിച്ചു. മുത്തൂറ്റ് മൈക്രോ ഫിനാന്‍സ് ചെങ്ങന്നൂര്‍ ശാഖയിലെ ജീവനക്കാരന്‍ കുളനട ഞെട്ടൂര്‍ സുമി മന്‍സിലില്‍ സുബീക്ക്(24)ആണ് മരിച്ചത്.

താജുദ്ദീന്റെയും സഹീറയുടെയും മകനാണ്. ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ചാണ് അപകടമുണ്ടാതെന്നും സംശയിക്കുന്നു. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ എം.സി.റോഡില്‍ മാന്തുക രണ്ടാംപുഞ്ചയ്ക്ക് സമീപമാണ് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സുബീക്കിന്റെ വിവാഹ നിശ്ചയം.

വൈകീട്ട് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍, രോഗിയായ സുഹൃത്തിനെ സന്ദര്‍ശിച്ചശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ റോഡരികിലുള്ള ഓടയില്‍ മരിച്ച നിലയിലാണ് സുബീക്കിനെ കണ്ടെത്തിയത്. അടുത്തുതന്നെ ബൈക്കും കിടക്കുന്നുണ്ടായിരുന്നു.

പ്രഭാത സവാരിക്ക് പോയവരാണ് വിവരം അറിയിക്കുന്നത്. രാത്രി വൈകി സുബീക്ക് വീട്ടിലേക്ക് വിളിച്ചിരുന്നതായും വാഹനം ഇടിച്ച് ഓടയിലേക്ക് തെറിച്ചുവീണതാകാമെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. സഹോദരി: സുമി. കബറടക്കം നടത്തി.

#youngman #who #visit #friend #who #undergoing #treatment #getting #engaged #died #bike #accident

Next TV

Related Stories
മഹാദുരന്തത്തിന് ഒരാണ്ട്; സംസ്ഥാനത്ത് സ്കൂളുകളിൽ നാളെ ഒരു മിനിറ്റ് മൗനം ആചരിക്കും

Jul 29, 2025 10:48 PM

മഹാദുരന്തത്തിന് ഒരാണ്ട്; സംസ്ഥാനത്ത് സ്കൂളുകളിൽ നാളെ ഒരു മിനിറ്റ് മൗനം ആചരിക്കും

ചൂരൽമല മുണ്ടക്കൈ ദുരന്തം, സംസ്ഥാനത്ത് സ്കൂളുകളിൽ നാളെ ഒരു മിനിറ്റ് മൗനം...

Read More >>
ദാരുണം; ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

Jul 29, 2025 10:39 PM

ദാരുണം; ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ...

Read More >>
 പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തി ലാഭവിഹിതം വർധിപ്പിക്കും- മന്ത്രി പി രാജീവ്

Jul 29, 2025 10:25 PM

പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തി ലാഭവിഹിതം വർധിപ്പിക്കും- മന്ത്രി പി രാജീവ്

കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപ്പറേഷൻ്റെ സംസ്ഥാനത്തെ ആദ്യ വിൽപനശാല മന്ത്രി ഉദ്ഘാടനം...

Read More >>
ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു, നാല് പേർ അറസ്റ്റിൽ

Jul 29, 2025 10:14 PM

ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു, നാല് പേർ അറസ്റ്റിൽ

തമ്പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു നാല് പേർ അറസ്റ്റിൽ...

Read More >>
Top Stories

Entertainment News

//Truevisionall