ഗുണ്ടൽപേട്ട് കാറപകടത്തിൽ മരണം മൂന്നായി: പരിക്കേറ്റ ഗൃഹനാഥനും മരണത്തിന് കീഴടങ്ങി

ഗുണ്ടൽപേട്ട് കാറപകടത്തിൽ മരണം മൂന്നായി: പരിക്കേറ്റ ഗൃഹനാഥനും മരണത്തിന് കീഴടങ്ങി
Apr 2, 2025 09:21 PM | By VIPIN P V

ബംഗളൂരു: (www.truevisionnews.com) ചാമരാജ് നഗർ ഗുണ്ടൽപേട്ടിൽ കാർ ടെംപോ വാനിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം മൊറയൂര്‍ അരിമ്പ്ര അത്തിക്കുന്ന് മന്നിയില്‍ അബ്ദുല്‍ അസീസാണ് (50) ബുധനാഴ്ച രാവിലെ മരിച്ചത്.

അപകടം നടന്ന ചൊവ്വാഴ്ച അബ്ദുല്‍ അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്‌സാദ് (24), മുസ്‌കാനുല്‍ ഫിര്‍ദൗസ് (21) എന്നിവർ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ അബ്ദുൽ അസീസിനെ ചൊവ്വാഴ്ച അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

അപകടത്തിൽ അസീസിന്റെ മക്കളായ മുഹമ്മദ് അദ്‌നാന്‍ (18), മുഹമ്മദ് ആദില്‍ (16), സഹ്ദിയ സുല്‍ഫ (25), സഹ്ദിയ സുല്‍ഫയുടെ മക്കളായ ആദം റബീഹ് (നാല്), അയ്യത്ത് (എട്ട് മാസം), അബ്ദുല്‍ അസീസിന്റെ സഹോദരന്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് ഷാനിജ് (15) എന്നിവർക്ക് പരിക്കേറ്റിരുന്നു.

ഇതിൽ ആദം റബീഹ് ഒഴികെയുള്ളവരെ ചൊവ്വാഴ്ചതന്നെ നാട്ടിലേക്ക് മാറ്റി. ഗുരുതര പരിക്കുള്ള ആദം റബീഹിനെ മൈസൂരുവിലെ ആശുപത്രിയിൽനിന്ന് ബുധനാഴ്ച വൈകീട്ടോടെ ഡിസ്ചാർജ് ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മൊറയൂര്‍ അരിമ്പ്രയിലെ വീട്ടില്‍നിന്ന് അബ്ദുല്‍ അസീസും കുടുംബവും ഭാര്യ രേഷ്മ ബാനുവിന്റെ മാണ്ഡ്യ കൊപ്പയിലെ വീട്ടിലേക്ക് പെരുന്നാള്‍ ആഘോഷിക്കാന്‍ പോകുന്നതിനിടെ രാവിലെ എട്ടോടെ ബേഗൂർ ബെംഗഗള്ളി ഗേറ്റിന് സമീപമാണ് അപകടം.

ഇവർ സഞ്ചരിച്ച കെ.എൽ 84 ബി 0372 രജിസ്ട്രേഷനിലുള്ള കാർ എതിരെ വന്ന ടെംപോ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അസീസിന്റെ മയ്യിത്ത് പോസ്റ്റ്മോർട്ടത്തിനുശേഷം എ.ഐ.കെ.എം.സി.സി മൈസൂരു കമ്മിറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചു.

#Death #toll #Gundalpet #car #accident #rises #three #injured #householder #succumbs #death

Next TV

Related Stories
വീടിനകത്ത് സിംഹം! രണ്ട് മണിക്കൂറോളം അടുക്കളയിലെ ഭിത്തിയിൽ ഇരുന്നു; താമസക്കാർ പരിഭ്രാന്തരായിത്തിന് പിന്നാലെ നാട്ടുകാർ ഓടിച്ചു

Apr 4, 2025 02:34 PM

വീടിനകത്ത് സിംഹം! രണ്ട് മണിക്കൂറോളം അടുക്കളയിലെ ഭിത്തിയിൽ ഇരുന്നു; താമസക്കാർ പരിഭ്രാന്തരായിത്തിന് പിന്നാലെ നാട്ടുകാർ ഓടിച്ചു

ചുമരിനു മുകളിൽ ഇരിക്കുന്ന ഒരു സിംഹം അടുക്കളയിലേക്ക് ഒളിഞ്ഞുനോക്കുന്നത് വിഡിയോയിൽ കാണാം. ഏകദേശം രണ്ട് മണിക്കൂറിനുശേഷം സിംഹത്തെ തുരത്തി. ആർക്കും...

Read More >>
 17.7 ഗ്രാം ഹെറോയിനുമായി പൊലീസ് ഉദ്യോഗസ്ഥ  അറസ്റ്റിൽ

Apr 4, 2025 01:37 PM

17.7 ഗ്രാം ഹെറോയിനുമായി പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിൽ 30,000ത്തിലേറെ ഫോളോവേഴ്സുള്ള അമൻദീപ് കൗറിന്‍റെ റീലുകൾ പലതും വൈറലാണ്....

Read More >>
കോൺഗ്രസ് എം.എൽ.എക്കെതിരെ വിവാദ പരാമർശം നടത്തി അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകൻ ആത്മഹത്യ ചെയ്തു

Apr 4, 2025 01:34 PM

കോൺഗ്രസ് എം.എൽ.എക്കെതിരെ വിവാദ പരാമർശം നടത്തി അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകൻ ആത്മഹത്യ ചെയ്തു

ഹൈക്കോടതി അന്വേഷണത്തിന് സ്റ്റേ പുറപ്പെടുവിച്ചതായി അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു....

Read More >>
'മറ്റൊരാൾക്ക് നിന്നെ ഇഷ്ടപ്പെട്ടാൽ ഞാൻ എന്തുചെയ്യും, രഹസ്യവിവാഹം' ; 18കാരിയുടെ മരണത്തിൽ ബന്ധുവായ യുവാവിനെതിരെ കുടുംബം

Apr 4, 2025 12:54 PM

'മറ്റൊരാൾക്ക് നിന്നെ ഇഷ്ടപ്പെട്ടാൽ ഞാൻ എന്തുചെയ്യും, രഹസ്യവിവാഹം' ; 18കാരിയുടെ മരണത്തിൽ ബന്ധുവായ യുവാവിനെതിരെ കുടുംബം

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് യുവതി തൂങ്ങിമരിച്ചത്. വൈകിട്ട് അമ്മയെ വിളിച്ച് രാത്രിയിലേക്ക് ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ടെന്ന് പ്രീതി...

Read More >>
വിവാഹ വാർഷികാഘോഷത്തിനിടെ ഹൃദയാഘാതം; മധ്യവയസ്കന് ദാരുണാന്ത്യം

Apr 4, 2025 12:08 PM

വിവാഹ വാർഷികാഘോഷത്തിനിടെ ഹൃദയാഘാതം; മധ്യവയസ്കന് ദാരുണാന്ത്യം

കുഴഞ്ഞുവീണതിനു പിന്നാലെ വസീമിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read More >>
'സുരേഷ് ഗോപി ഏത് പാർട്ടിയാണെന്ന് ബിജെപിക്ക് പോലും സംശയം; രാഷ്ട്രീയത്തിലും സ്‌ക്രിപറ്റ് റൈറ്റർ വേണം' - ജോണ്‍ ബ്രിട്ടാസ് എം. പി

Apr 4, 2025 12:04 PM

'സുരേഷ് ഗോപി ഏത് പാർട്ടിയാണെന്ന് ബിജെപിക്ക് പോലും സംശയം; രാഷ്ട്രീയത്തിലും സ്‌ക്രിപറ്റ് റൈറ്റർ വേണം' - ജോണ്‍ ബ്രിട്ടാസ് എം. പി

ഒരു സീറ്റ് പൂട്ടിക്കും എന്ന് ബ്രിട്ടാസ് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അതിലെ ഒരക്ഷരം മാറ്റണമെന്ന് സുരേഷ് ഗോപി മറുപടി...

Read More >>
Top Stories