റോഡിലൂടെ വലിച്ചിഴച്ചു, കോഴിക്കോട് പേരാമ്പ്രയിൽ വിദ്യാർത്ഥിയുടെ ജീവനെടുത്ത ബസ് അപകടം; 'സേഫ്റ്റി' ഡ്രൈവർക്കെതിരെ കേസ്

റോഡിലൂടെ വലിച്ചിഴച്ചു, കോഴിക്കോട് പേരാമ്പ്രയിൽ വിദ്യാർത്ഥിയുടെ ജീവനെടുത്ത ബസ് അപകടം; 'സേഫ്റ്റി' ഡ്രൈവർക്കെതിരെ കേസ്
Apr 4, 2025 01:17 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. സേഫ്റ്റി എന്ന സ്വകാര്യ ബസ് ഡ്രൈവർക്കെതിരെയാണ് കേസ്.

മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കും അപകടകകരമായ രീതിയിൽ വാഹനം ഓടിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. പേരാമ്പ്ര ഡിഗ്നിറ്റി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് ഷാദിൽ ഇന്നലെയാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് കുറ്റ്യാടി വഴി നാദാപുരത്തേക്ക് പോവുന്ന ബസാണ് പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് പള്ളിക്കു സമീപം ബൈക്കില്‍ ഇടിച്ചത്.

പരീക്ഷ എഴുതിക്കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ഷാദിലിന്റെ ബൈക്കിൽ ഇടിച്ച ശേഷം പത്ത് മീറ്ററോളം ബസ് ഇരുചക്രവാഹനം വലിച്ചിഴച്ചിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

#Bus #accident #Perambra #Kozhikode #that #claimed #life #student #Case #filed #against #safety #driver

Next TV

Related Stories
കോഴിക്കോട്ട്‌ കാര്‍ മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസുകാര്‍ക്ക് വെട്ടേറ്റു

Apr 10, 2025 05:11 PM

കോഴിക്കോട്ട്‌ കാര്‍ മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസുകാര്‍ക്ക് വെട്ടേറ്റു

കാർ മോഷണക്കേസിലെ പ്രതിയായ കാരശ്ശേരി വലിയപറമ്പ് സദേശി അർഷാദാണ് പൊലീസുകാരെ വെട്ടിപരിക്കേൽപ്പിച്ചത്....

Read More >>
കൈവെട്ടി വലിച്ചെറിയുമെന്ന കൊലവിളി പ്രസംഗം; വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

Apr 10, 2025 04:50 PM

കൈവെട്ടി വലിച്ചെറിയുമെന്ന കൊലവിളി പ്രസംഗം; വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

പൊട്ടക്കിണറ്റിലെ തവളകൾ മാത്രമാണ് സിഐടിയു പ്രവർത്തകർ എന്നും അദ്ദേഹം...

Read More >>
ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട്  പ്രഖ്യാപിച്ചു

Apr 10, 2025 04:42 PM

ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്....

Read More >>
പത്തനംതിട്ടയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം

Apr 10, 2025 04:34 PM

പത്തനംതിട്ടയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം

കൊല്ലംപടി ചൂരക്കുന്ന് മലയിലാണ് തൂങ്ങിമരിച്ച നിലയിൽ...

Read More >>
സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്‍ത്ഥികളെ പുറത്താക്കി കേരള വെറ്ററിനറി സര്‍വകലാശാല

Apr 10, 2025 04:31 PM

സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്‍ത്ഥികളെ പുറത്താക്കി കേരള വെറ്ററിനറി സര്‍വകലാശാല

സിദ്ധാര്‍ത്ഥന്റെ അമ്മ എംആര്‍ ഷീബ നല്‍കിയ ഹര്‍ജിയിലാണ് മറുപടി. 19 പേര്‍ക്ക് മറ്റ് ക്യാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്തായിരുന്നു...

Read More >>
കോഴിക്കോട് വടകരയിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം; 15 ഓളം പേർക്ക് പരിക്ക്

Apr 10, 2025 03:53 PM

കോഴിക്കോട് വടകരയിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം; 15 ഓളം പേർക്ക് പരിക്ക്

വടകര പതിയാരക്കര ചോയിനാണ്ടി താഴെ വെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലിൽ...

Read More >>
Top Stories