തൃശൂർ: (www.truevisionnews.com) പെരിങ്ങോട്ടുകര സ്വദേശിനിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. പൂങ്കുന്നം സ്വദേശി ഷബീർ ഷംസുദ്ദീൻ (44) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

മൂന്നു ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം ജെ ജിജോ, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രദീപ്, സിവിൽ പൊലീസ് ഓഫീസർമാരായ ഹരീഷ്, സൂരജ്, ദീപക്, അജ്‌മൽ എന്നിവരുണ്ടായിരുന്നു.
#spread #video #give #year #oldman #arrested #threateningwoman
