'സ്വന്തം പിതാവിനെ സംഘം മർദ്ദിക്കുന്നത് കണ്ട് സഹിച്ചില്ല'; 14 കാരിയുടെ മരണത്തിൽ പ്രതികരണവുമായി പിതാവിൻ്റെ സഹോദരൻ

'സ്വന്തം പിതാവിനെ സംഘം മർദ്ദിക്കുന്നത് കണ്ട് സഹിച്ചില്ല'; 14 കാരിയുടെ മരണത്തിൽ പ്രതികരണവുമായി പിതാവിൻ്റെ സഹോദരൻ
Apr 2, 2025 03:35 PM | By Athira V

പത്തനംതിട്ട: ( www.truevisionnews.com) പത്തനംതിട്ട വലഞ്ചുഴിയിൽ കഴിഞ്ഞ ദിവസം 14 കാരി ആവണി നദിയിൽ ചാടി ആത്മഹത്യ ചെയ്തതിൽ പ്രതികരണവുമായി പെണ്‍കുട്ടിയുടെ പിതാവിൻ്റെ സഹോദരൻ പ്രദീപ്. പെണ്‍കുട്ടി നദിയിലേക്ക് ചാടുമ്പോൾ സഹോദരൻ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും തന്റെ കൂടെയായിരുന്നുവെന്നും പ്രദീപ് പറയുന്നു.

ആവണി ചാടിയതറിഞ്ഞാണ് സഹോദരനും താനും സംഭവസ്ഥലത്ത് എത്തിയത്. സംഭവം നടക്കുന്ന അന്ന് വലഞ്ചുഴി നടപ്പാലത്തിൽ വച്ച് കേസിലെ ആരോപണ വിധേയനായ ശരത്തും കൂട്ടാളികളും ആവണിയുടെ പിതാവ് പ്രകാശിനെ ക്രൂരമായി മർദിച്ചിരുന്നു. ഇത് കണ്ട് മനംനൊന്താണ് പെൺകുട്ടി പുഴയിലേക്ക് ചാടിയതെന്നും സഹോദരൻ പറയുന്നു.

ആവണിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് പിതാവിനെ ശരത് മർദ്ദിച്ചതെന്നും നടപ്പാലത്തിൽ വച്ച് തന്നെയും ആവണിയുടെ സഹോദരനെയും മർദ്ദിക്കാനും ശ്രമം നടത്തെന്നും പ്രദീപ് ആരോപിച്ചു.

ആ സമയം താൻ കൈകൂപ്പി ശരത്തിനോടും കൂട്ടരോടും ഉപദ്രവിക്കരുത് എന്ന് പറഞ്ഞിരുന്നു. പൊലീസ് ശരത്തിന് ജാമ്യം നൽകി വിട്ടയച്ചത് ശരിയായില്ലെന്നും ശരത്തിനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നും പിതാവിന്റെ സഹോദരൻ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസമായിരുന്നു അഴൂർ സ്വദേശി ആവണി പുഴയിൽ ചാടി മരിച്ചത്. ആവണി മാതാപിതാക്കളോടും സഹോദരനോടും ഒപ്പം ഉത്സവം കാണാൻ എത്തുകയും അവിടെ വെച്ച് അയൽവാസിയായ ശരത് ആവണിയുടെ പിതാവുമായും സഹോദരനുമായും അടിപിടി നടത്തുകയായിരുന്നു. ഇത് കണ്ട മനോവിഷമത്തിൽ ആവണി പാലത്തിൽ നിന്നും നദിയിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

#family #reacts #14 #year #old #girls #suicide #jumping #into #river

Next TV

Related Stories
മഹാദുരന്തത്തിന് ഒരാണ്ട്; സംസ്ഥാനത്ത് സ്കൂളുകളിൽ നാളെ ഒരു മിനിറ്റ് മൗനം ആചരിക്കും

Jul 29, 2025 10:48 PM

മഹാദുരന്തത്തിന് ഒരാണ്ട്; സംസ്ഥാനത്ത് സ്കൂളുകളിൽ നാളെ ഒരു മിനിറ്റ് മൗനം ആചരിക്കും

ചൂരൽമല മുണ്ടക്കൈ ദുരന്തം, സംസ്ഥാനത്ത് സ്കൂളുകളിൽ നാളെ ഒരു മിനിറ്റ് മൗനം...

Read More >>
ദാരുണം; ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

Jul 29, 2025 10:39 PM

ദാരുണം; ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ...

Read More >>
 പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തി ലാഭവിഹിതം വർധിപ്പിക്കും- മന്ത്രി പി രാജീവ്

Jul 29, 2025 10:25 PM

പൊതുമേഖലാ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തി ലാഭവിഹിതം വർധിപ്പിക്കും- മന്ത്രി പി രാജീവ്

കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപ്പറേഷൻ്റെ സംസ്ഥാനത്തെ ആദ്യ വിൽപനശാല മന്ത്രി ഉദ്ഘാടനം...

Read More >>
ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു, നാല് പേർ അറസ്റ്റിൽ

Jul 29, 2025 10:14 PM

ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു, നാല് പേർ അറസ്റ്റിൽ

തമ്പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു നാല് പേർ അറസ്റ്റിൽ...

Read More >>
Top Stories

Entertainment News

//Truevisionall