കെഎസ്ആ‍ർടിസി ഡ്രൈവർക്ക് നെഞ്ചുവേദന, രക്ഷകനായി യാത്രക്കാരൻ; വണ്ടിയോടിച്ച് ആശുപത്രിയിലെത്തിച്ചു

കെഎസ്ആ‍ർടിസി ഡ്രൈവർക്ക് നെഞ്ചുവേദന, രക്ഷകനായി യാത്രക്കാരൻ; വണ്ടിയോടിച്ച് ആശുപത്രിയിലെത്തിച്ചു
Apr 1, 2025 09:32 PM | By Anjali M T

തൃശൂ‌‌ർ:(truevisionnews.com)  ബസ്സ് ഓടിച്ചുകൊണ്ടിരിക്കവേ നെഞ്ചുവേദന അനുഭവപ്പെട്ട കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് രക്ഷകനായി യാത്രക്കാരൻ. ഇരിങ്ങാലക്കുട കെ.എസ്.ആർ ടി.സി ഡിപ്പോയിലെ ബസിലെ ഡ്രൈവർക്കാണ് ദേശീയ പാതയിലെ അത്താണിയിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഡ്രൈവർ ബസ് ഒതുക്കിയപ്പോഴാണ് ബസിലെ യാത്രക്കാരൻ ബസ് ഓടിച്ച് ആലുവ സി.എ. ഹോസ്പിറ്റലിലെത്തിച്ചത്.

ഇതിനിടെ, കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസമായി ഒന്നാം തീയതി ശമ്പളമെത്തി തുടങ്ങി. മാര്‍ച്ച് മാസത്തിലെ ശമ്പളം ഒറ്റത്തവണയായിട്ടാണ് വിതരണം ചെയ്തത്. ഇന്ന് തന്നെ ശമ്പള ഇനത്തിൽ 80 കോടി വിതരണം ചെയ്തെന്ന് പൂര്‍ത്തിയാക്കിയെന്ന് കെഎസ്ആർടിസി അറിയിച്ചു. ഓവർ ഡ്രാഫ്റ്റ് എടുത്തായിരുന്നു ശമ്പള വിതരണം. സർക്കാർ സഹായം കിട്ടുന്നതോടെ ഇതിൽ 50 കോടി തിരിച്ചടക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. 2020 ഡിസംബറിലാണ് കെഎസ്ആർടിസിയിൽ ഇതിന് മുമ്പ് ഒന്നാം തീയതി മുഴുവൻ ശമ്പളം കൊടുത്തത്.

ശമ്പളം മുടങ്ങുന്നതും ഗഡുക്കളായി നൽകുന്നതും ഇനി പഴങ്കഥയാവുമെന്ന് കഴിഞ്ഞ മാസമാണ് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ ജീവനക്കാര്‍ക്ക് വാക്ക് നല്‍കിയത്. 10.8% പലിശയിൽ എസ്ബിഐയിൽ നിന്ന് എല്ലാ മാസവും 100 കോടിയുടെ ഓവർ ഡ്രാഫ്റ്റ് ഒരുക്കിയാണ് സ്ഥിരം സംവിധാനം ഒരുക്കുന്നത്. സർക്കാർ നിലവിൽ നൽകുന്ന 50 കോടിയുടെ പ്രതിമാസ സഹായം തുടർന്നും നൽകും. ഇത് ഓവർഡ്രാഫ്റ്റിലേക്ക് അടക്കും. ചെലവ് ചുരുക്കിയും വരുമാനം കൂട്ടിയും ബാക്കി തുക, എല്ലാ മാസവും 20നുള്ളിൽ അടച്ചുതീർക്കാനാണ് പദ്ധതി. മുമ്പും ഓവർഡ്രാഫ്റ്റ് പരീക്ഷണം കെഎസ്ആർടിസി നടത്തിയിട്ടുണ്ടെങ്കിലും വിജയിച്ചിരുന്നില്ല. മെച്ചപ്പെട്ട ധനകാര്യ മാനേജ്മെന്റിലൂടെ ഇത്തവണ പദ്ധതി നടത്താമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.

#KSRTC #driver #suffers #chest #pain #passenger #saves#hospital

Next TV

Related Stories
 ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

May 12, 2025 10:23 AM

ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ...

Read More >>
Top Stories