പത്തനംതിട്ട : (www.truevisionnews.com) പത്തനംതിട്ട വലഞ്ചുഴിയിൽ പതിനാലുകാരി ആറ്റിൽച്ചാടി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. യുവാവിനെതിരെ നിലവിൽ തെളിവില്ലെന്ന് പൊലീസ്.

സംഭവത്തിൽ അയൽവാസിയായ യുവാവിനെതിരെ പെൺകുട്ടിയുടെ അച്ഛൻ പൊലീസിന് മൊഴി നൽകിയിരുന്നു. വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ യുവാവിനെതിരെ നിലവിൽ തെളിവില്ലെന്ന് പോലീസ് പറയുന്നു.
ഇന്നലെ രാത്രിയാണ് പത്തനംതിട്ട വലഞ്ചുഴിയിൽ കുടുംബത്തിനൊപ്പം ഉത്സവം കാണാൻ പോയ ഒമ്പതാം ക്ലാസുകാരി ആവണി ആറ്റിൽചാടി ജീവനൊടുക്കിയത്. ഒന്‍പതാം ക്ലാസുകാരിയാണ് ആവണിയാണ് ജീവനൊടുക്കിയത്.
ലഹരിമരുന്നിന് അടിമയായ അയൽവാസിയായ ശരത് മകളെ ശല്യം ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം പൊലീസില്‍ അറിയിച്ചെന്നും ആവണിയുടെ പിതാവ് വി വി പ്രകാശന്‍ പറഞ്ഞിരുന്നു. ശരത് തന്നെ മര്‍ദിക്കുന്നത് കണ്ടാണ് ആവണി ആറ്റില്‍ ചാടിയതെന്നും പിതാവ് ആരോപിച്ചിരുന്നു.
വലഞ്ചുഴി ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം ഉത്സവം കാണാന്‍ എത്തിയതായിരുന്നു. അതിനിടെ ആവണിയുടെ പേര് പറഞ്ഞ് സഹോദരനെയും പിതാവിനെയും ശരത് മര്‍ദിക്കുകയായിരുന്നു.
ഇതില്‍ മനംനൊന്താണ് ആവണി അച്ഛന്‍കോവിലാറ്റിലേക്ക് ചാടിയത്. അസ്വാഭാവിക മരണത്തിന് കഴിഞ്ഞ രാത്രി തന്നെ പൊലീസ് കേസെടുത്തിരുന്നു.
#Incident #ninth #grade #girl #jumped #river #died #young #neighbor #who #custody #released
