പത്തനംതിട്ട: (www.truevisionnews.com) പത്തനംതിട്ട പന്തളത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു. ഏഴംകുളം സ്വദേശി മുരുകൻ (55)ആണ് മരിച്ചത്.

കൂരമ്പാല ഭാരത് പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. ബൈക്കിൽ മുരുകനൊപ്പം യാത്ര ചെയ്തിരുന്ന സ്ത്രീക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.
പന്തളം ഭാഗത്ത് നിന്നും എത്തിയ മിനി ലോറിയും അടൂർ ഭാഗത്ത് നിന്നും എത്തിയ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മിനി ലോറിയുടെ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് നിഗമനം. സംഭവത്തിൽ പൊലീസ് നടപടികൾ ആരംഭിച്ചു.
#Minilorry #bike #collide #Pandalam #year #old #dies #tragically
