തൃശൂർ: (truevisionnews.com) എമ്പുരാൻ വിഷയത്തിൽ നിലപാട് പറയാതെ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. എമ്പുരാൻ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് 'നല്ല കാര്യങ്ങൾ സംസാരിക്കൂ' എന്നാണ് സുരേഷ് ഗോപിയുടെ മറുപടി. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്.

അതേസമയം എമ്പുരാൻ സിനിമ കണ്ടിട്ടില്ലെന്നും സിനിമ കാണുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. സിനിമ സിനിമയാണ് എന്നാണ് എം ടി രമേശ് പറഞ്ഞത്. സംസ്ഥാന അധ്യക്ഷനും അതാണ് പറഞ്ഞത്. താനും സിനിമ കാണുമെന്ന് ജോർജ് കുര്യൻ പറഞ്ഞു.
മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ മോഹന്‍ലാല്‍ വില്ലനായാണ് വന്നത്. നെഗറ്റീവില്‍ നിന്നാണ് തുടങ്ങിയത്. ഇത്രയും ഉയരത്തില്‍ എത്തിയത് അതിനുശേഷം ആണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഉയരത്തില്‍ എത്തിക്കാന്‍ വേണ്ടിയുള്ളതാണ് ഈ നെഗറ്റീവ്.
ബിജെപി സൂപ്പര്‍താരത്തെപ്പോലെ ഉദിച്ചുയരും. എല്ലാ വീടുകളിലും ബിജെപിയെപ്പറ്റി ചര്‍ച്ച ചെയ്യണം. എമ്പുരാന്‍ കാണുന്നവരെല്ലാം ബിജെപിയെക്കുറിച്ച് ചര്‍ച്ച ചെയ്യും" എന്നാണ് ജോർജ് കുര്യൻ വിശദീകരിച്ചത്.
#SureshGopi #does #not #take #stand #Empuran #issue
