തീവണ്ടിയിൽനിന്ന് പാളത്തിലേക്ക് വീണ് യാത്രക്കാരൻ, രാത്രിമുഴുവൻ തിരഞ്ഞ് പോലീസ്; ഒടുവിൽ കണ്ടെത്തിയത് വഴിയാത്രക്കാരി

തീവണ്ടിയിൽനിന്ന് പാളത്തിലേക്ക് വീണ് യാത്രക്കാരൻ, രാത്രിമുഴുവൻ തിരഞ്ഞ് പോലീസ്; ഒടുവിൽ കണ്ടെത്തിയത് വഴിയാത്രക്കാരി
Mar 29, 2025 01:09 PM | By VIPIN P V

അമ്പലപ്പുഴ: (www.truevisionnews.com) തീവണ്ടി യാത്രയ്ക്കിടെ പാളത്തിലേക്ക് വീണ യാത്രക്കാരന്‍ ഗുരുതരാവസ്ഥയില്‍. നെയ്യാറ്റിന്‍കര ഉച്ചക്കട തുണ്ടത്തുവീട്ടില്‍ വി. വിനീത് (33) ആണ് അപകടത്തില്‍പ്പെട്ടത്.

ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. എങ്ങനെയാണ് ഇയാള്‍ തീവണ്ടിയില്‍നിന്ന് വീണത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നേകാലോടെ തീരദേശപാതയില്‍ ആലപ്പുഴയ്ക്കും അമ്പലപ്പുഴയ്ക്കും ഇടയില്‍ നീര്‍ക്കുന്നത്താണ് അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ മാവേലി എക്‌സ്പ്രസില്‍ നിന്നാണ് വിനീത് വീണത്.

റെയില്‍വെ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രാവിലെ ഏഴു മണിയോടെ ഇതുവഴി നടന്നുപോയ സ്ത്രീയാണ് പാളത്തിനരികില്‍ വീണുകിടക്കുന്ന നിലയില്‍ ഒരാളെ കണ്ടത്.

ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് വൈകാതെ വിനീതിനെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന വിനീത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

#Passenger #falls #train #onto #tracks #police #search #night #finally #found #passerby

Next TV

Related Stories
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
കേരളത്തിൽ ജാഗ്രത, ആൻഡമാൻ കടലിൽ കാലവർഷമെത്തി; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

May 13, 2025 02:40 PM

കേരളത്തിൽ ജാഗ്രത, ആൻഡമാൻ കടലിൽ കാലവർഷമെത്തി; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

ആൻഡമാൻ കടലിൽ കാലവർഷമെത്തി, കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക്...

Read More >>
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു

May 13, 2025 11:39 AM

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു ...

Read More >>
Top Stories