ശരിയായി മാർച്ച് ചെയ്തില്ല, ആറാം ക്ലാസുകാരന്റെ ശരീരത്തിൽ കയറിനിന്ന് 158കിലോ ഭാരമുള്ള അധ്യാപകൻ, അറസ്റ്റ്

ശരിയായി മാർച്ച് ചെയ്തില്ല, ആറാം ക്ലാസുകാരന്റെ ശരീരത്തിൽ കയറിനിന്ന് 158കിലോ ഭാരമുള്ള അധ്യാപകൻ, അറസ്റ്റ്
Mar 28, 2025 10:04 PM | By Athira V

മിനസോട്ട: ( www.truevisionnews.com)  സ്കൂളിലെ സുരക്ഷാ പരിശീലനത്തിനിടെ ആറാം ക്ലാസ് വിദ്യാർത്ഥിയുടെ ശരീരത്തിൽ കയറി നിന്ന് ശിക്ഷിച്ച അധ്യാപകൻ അറസ്റ്റിലായി. 158 കിലോഭാരമുള്ള അധ്യാപകൻ കയറി നിന്നതിന് പിന്നാലെ വിദ്യാർത്ഥിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതിന് പിന്നാലെയാണ് അറസ്റ്റ്. മിനസോട്ടയിലെ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന ജേസൺ റോജേഴ്സാണ് അറസ്റ്റിലായത്.

സ്കൂളിലെ സുരക്ഷാ പരിശീലനത്തിനിടെയുണ്ടായ ശിക്ഷയ്ക്ക് പിന്നാലെ അസഹ്യമായ ശരീര വേദന മൂലം മകൻ 80 വയസ് പ്രായമുള്ളവർ നടക്കുന്നത് പോലെയാണ് നടക്കുന്നതെന്നാണ് കുട്ടിയുടെ അമ്മ പരാതിപ്പെട്ടിട്ടുള്ളത്. ശിക്ഷാ നടപടിയുടെ ഭാഗമായി കുട്ടിയുടെ പുറത്ത് കയറി നിന്നതായി അധ്യാപകൻ പൊലീസിനോട് കുറ്റ സമ്മതം നടത്തിയിട്ടുണ്ട്.

നിലത്ത് കിടക്കാൻ വിദ്യാർത്ഥിയോട് ആവശ്യപ്പെട്ട ശേഷം കുട്ടിയുടെ പുറത്ത് കയറി നിൽക്കുകയായിരുന്നു ഇയാൾ ചെയ്തത്. പത്ത് സെക്കന്റോളം ഇത്തരത്തിൽ കയറി നിന്നതായാണ് പരാതി.

കുട്ടി കരഞ്ഞതിന് ശേഷമാണ് അധ്യാപകൻ ശിക്ഷ അവസാനിപ്പിച്ചത്. മാർച്ച് ചെയ്യുന്നതിനിടെ അലക്ഷ്യമായി നടന്നതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. നേരെ ഇരിക്കുന്നതിന് പകരം വിദ്യാർത്ഥി നിലത്ത് കിടക്കുകയായിരുന്നുവെന്നാണ് അധ്യാപകൻ അവകാശപ്പെടുന്നത്. ഇരുകാലുകളും വിദ്യാർത്ഥിയുടെ പുറത്ത് ചവിട്ടി നിന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

സ്കൂളുകളിൽ സിസിടിവി ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്യണമെന്നാണ് വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. പത്ത് വർഷത്തോളമായി ഈ സ്കൂളിലെ അധ്യാപകനാണ് അറസ്റ്റിലായ അധ്യാപകൻ. ഗുസ്തി, ഫുട്ബോൾ കോച്ചായ അധ്യാപകൻ വിവാഹിതനും രണ്ട് പെൺമക്കളുടെ പിതാവുമാണ്.





#Teacher #weighing #158kg #climbs #sixth #grader #body #not #marching #properly #arrested

Next TV

Related Stories
കുംഭമേളയി​ലെ വൈറൽ താരം മൊണാലിസക്ക് സിനിമയിൽ അവരം വാഗ്ദാനം ചെയ്ത സംവിധായകൻ ബലാത്സംഗ കേസിൽ അറസ്റ്റിൽ

Mar 31, 2025 03:48 PM

കുംഭമേളയി​ലെ വൈറൽ താരം മൊണാലിസക്ക് സിനിമയിൽ അവരം വാഗ്ദാനം ചെയ്ത സംവിധായകൻ ബലാത്സംഗ കേസിൽ അറസ്റ്റിൽ

അടുത്ത സിനിമയായ ദ ഡയറി ഓഫ് മണിപ്പുര്‍ എന്ന സിനിമയിലാണ് അവസരം നല്‍കുക. ഇതിന്റെ ഭാഗമായി മൊണാലിസക്ക് സംവിധായകൻ ക്ലാസുകളും നൽകിയിരുന്നു....

Read More >>
കോണ്‍ഗ്രസ് നേതാക്കള്‍ പ്രബുദ്ധരാവുന്നു; ശശി തൂരിന്റെ പ്രശംസയില്‍ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖര്‍

Mar 31, 2025 01:44 PM

കോണ്‍ഗ്രസ് നേതാക്കള്‍ പ്രബുദ്ധരാവുന്നു; ശശി തൂരിന്റെ പ്രശംസയില്‍ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖര്‍

അതുവഴി മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സാധിച്ചതിനൊപ്പം ആഗോളതലത്തില്‍ മുന്‍നിരയിലേക്ക് വരാന്‍ ഇന്ത്യക്ക് സാധിച്ചെന്നും...

Read More >>
വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ വെന്തു മരിച്ചു

Mar 31, 2025 01:00 PM

വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ വെന്തു മരിച്ചു

ഞായറാഴ്ച വൈകുന്നേരം 8.30 ഓടെയാണ് ഈസ്റ്റ് പഞ്ചാബി ബാഗ് പാർക്ക് ഏരിയയിൽ...

Read More >>
സാമൂഹ്യ പ്രവർത്തകൻ ടിഎസ് ശ്യാംകുമാറിന് നേരെ ആർഎസ്എസ് കയ്യേറ്റ ശ്രമം

Mar 31, 2025 12:07 PM

സാമൂഹ്യ പ്രവർത്തകൻ ടിഎസ് ശ്യാംകുമാറിന് നേരെ ആർഎസ്എസ് കയ്യേറ്റ ശ്രമം

സനാതന ധർമ്മത്തെക്കുറിച്ചുള്ള പ്രഭാഷണം നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ കയ്യേറ്റ ശ്രമം ഉണ്ടായത്....

Read More >>
വഖഫ് ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്യണം; കെസിബിസി നിലപാട് സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ

Mar 31, 2025 10:14 AM

വഖഫ് ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്യണം; കെസിബിസി നിലപാട് സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ

രാഷ്ട്രീയം മാറ്റി വെച്ച് എല്ലാ എംപിമാരും ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണം. വഖഫിലെ ഭരണഘടന വിരുദ്ധ നിലപാടിനെതിരെയാണ് കെസിബിസി എന്നും നിർമ്മല...

Read More >>
Top Stories