രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; കായംകുളത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; കായംകുളത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
Mar 27, 2025 07:32 AM | By VIPIN P V

കായംകുളം: (www.truevisionnews.com) കായംകുളത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കൊല്ലം കുന്നത്തൂർ സ്വദേശി ആകാശ് (23), കൊല്ലം ഇടയ്ക്കാട് സ്വദേശി റീഗൽ രാജ് (24) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലിസും ചേർന്ന് പിടികൂടിയത്.

21 ഗ്രാം എംഡിഎംഎയാണ് ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നത്. 

ബെംഗളൂരില്‍ നിന്നും മയക്കുമരുന്നായ എംഡിഎംഎ വിൽപ്പനക്കായി കൊണ്ടുവരുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കായംകുളം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

#Investigation #following #confidential #information #Two #youths #arrested #MDMA #Kayamkulam

Next TV

Related Stories
Top Stories