കോടതിയില്‍ ഹാജരാക്കാനെത്തിച്ച രണ്ട് പ്രതികള്‍ പോലീസിനെ വെട്ടിച്ച് കടന്നു; തിരച്ചില്‍ തുടരുന്നു

കോടതിയില്‍ ഹാജരാക്കാനെത്തിച്ച രണ്ട് പ്രതികള്‍ പോലീസിനെ വെട്ടിച്ച് കടന്നു; തിരച്ചില്‍ തുടരുന്നു
Mar 25, 2025 02:35 PM | By VIPIN P V

തൃശൂര്‍: (www.truevisionnews.com) വടക്കാഞ്ചേരി റെയില്‍വെ സ്റ്റേഷനില്‍ പോലീസിനെ കബളിപ്പിച്ച് രണ്ടു പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 11:40-നു ആലപ്പുഴ സബ്ജയില്‍ നിന്നും വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നിരുന്ന പ്രതികളായ എടത്വ ലക്ഷം വീട് കോളനിയില്‍ വിനീത് (വടിവാള്‍ വിനീത്), കൊല്ലം സ്വദേശി രാഹുല്‍ എന്നിവരാണ് വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ എസ്‌കോര്‍ട്ട് വന്നിരുന്ന പോലീസുകാരെ വെട്ടിച്ച് ചാടി പോയത്.

വേണാട് എക്‌സ്പ്രസിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ കേസില്‍ ഹാജരാക്കുന്നതിനായി കൊണ്ടുവന്ന പ്രതികളെ ട്രെയിനില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് വിലങ്ങ് അഴിച്ച് രാഹുലിന്റെ കയ്യില്‍ മാത്രമായി ഇട്ടിരുന്നു.

പിന്നാലെ ഇവര്‍ ട്രെയിനിന്റെ എതിര്‍ ദിശയിലുള്ള വാതിലിലൂടെ ട്രാക്കിലേക്ക് ചാടി ഓടുകയായിരുന്നു. രാഹുല്‍ ടീഷര്‍ട്ടും പാന്റും, വിനീത് വെള്ള ഷര്‍ട്ടും പാന്റും ആണ് ധരിച്ചിരുന്നത്.

#Two #suspects #who #brought #court #evaded #police #search #continues

Next TV

Related Stories
Top Stories