ബ്രേക്ക് നഷ്ട്ടപ്പെട്ടു; ലോഡുമായിപ്പോയ നാഷണൽ പെർമിറ്റ് ലോറി മറിഞ്ഞ് അപകടം, ഡ്രൈവർക്ക് പരിക്ക്

ബ്രേക്ക് നഷ്ട്ടപ്പെട്ടു; ലോഡുമായിപ്പോയ നാഷണൽ പെർമിറ്റ് ലോറി മറിഞ്ഞ് അപകടം, ഡ്രൈവർക്ക് പരിക്ക്
Mar 25, 2025 12:52 PM | By VIPIN P V

കോട്ടയം : (www.truevisionnews.com) പാലാ തലപ്പുലത്തിന് സമീപം പ്ലൈവുഡുമായി പോയ ലോറി മറിഞ്ഞ് അപകടം. പ്ലാശനാൽ കയ്യൂർ റോഡിൽ അഞ്ഞൂറ്റി മംഗലത്തിന് സമീപമാണ് അപകടമുണ്ടായത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു.

വലിയകാവുംപുറത്തെ പ്ലൈവുഡ് കമ്പനിയിൽ നിന്നും ലോഡുമായി പുറത്തേയ്ക്ക് ഇറങ്ങുമ്പോഴായിരുന്നു അപകടം. നാഷണൽ പെർമിറ്റ് ലോറിയുടെ നിയന്ത്രണം നഷ്ടമായതോടെ ഡ്രൈവർ സൈഡിൽ ഇടിപ്പിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.

റോഡ് സൈഡിലെ കൈതത്തോട്ടത്തിലേക്ക് ലോറി മറിയുകയായിരുന്നു. ഒരു വശത്തേക്ക് മറിഞ്ഞ ലോറിയിൽ നിന്നും കെട്ടുപൊട്ടി പ്ലൈവുഡ് പ്രദേശമാകെ ചിതറി വീണു.

രാത്രി ഒന്നരയോട് കൂടി 30 ടൺോളം പ്ലൈവുഡുമായി എത്തിയ ലോറിയുടെ ബ്രേക്ക് പോയതാണ് അപകടകാരണം. വഴി സൈഡിലെ നിരവധി ഇലക്ട്രിക്ക് പോസ്റ്റുകൾ തകർത്ത് റോഡ്സൈഡിലെ കുഴിയിലേക്ക് പതിക്കുകയായിരുന്നു.

ചെങ്കുത്തായ ഇറക്കത്തിൽ സൈഡിൽ നിരവധി വീടുകൾ ഉണ്ടങ്കിലും വീടുകളിലേക്ക് പതിക്കാതിരുന്നത് വൻ അപകടം ഒഴിവാക്കി. പൊലീസും ഫയർ ഫോർസും നാട്ടുകാരും ചേർന്ന് പരിക്കേറ്റ ഡ്രൈവറെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചു.

#Brakes #lost #NationalPermitlorry #carrying #load #overturns #driver #injured

Next TV

Related Stories
Top Stories