കോഴിക്കോട്: (www.truevisionnews.com) കോഴിക്കോട് വടകര പുത്തൂരിൽ സ്കൂട്ടർ ടെലിഫോൺ പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു. വടകര അടക്കാത്തെരുവിലെ മുഹമ്മദ് ഷജലാണ് മരിച്ചത്.

പതിനഞ്ചു വയസായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ആയിരുന്നു അപകടം.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
#Scooter #hits #telephone #post #Vadakara #Kozhikode #year #old #dies #tragically
