വാഹനം പരിശോധിച്ചത് ഇഷ്ടപ്പെട്ടില്ല, പൊലീസിനെ ആക്രമിച്ചു, പൊലീസ് ജീപ്പിൻ്റെ ചില്ല് പൊട്ടിച്ചു; യുവാവ് അറസ്റ്റിൽ

വാഹനം പരിശോധിച്ചത് ഇഷ്ടപ്പെട്ടില്ല, പൊലീസിനെ ആക്രമിച്ചു, പൊലീസ് ജീപ്പിൻ്റെ ചില്ല് പൊട്ടിച്ചു; യുവാവ് അറസ്റ്റിൽ
Mar 23, 2025 08:08 AM | By Athira V

തൃശൂർ: ( www.truevisionnews.com) കൊടുങ്ങല്ലൂരിൽ വാഹന പരിശോധനക്കിടെ പൊലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനത്തിന്റെ ചില്ല് പൊട്ടിക്കുകയും ചെയ്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. പൊയ്യ സ്വദേശി ഇറ്റിത്തറ രാഹുൽ ആണ് പിടിയിലായത്.

കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ തെക്കേ നടയിൽ വാഹന പരിശോധിക്കുന്നതിനിടെയാണ് സംഭവം. അമിത വേഗത്തിലെത്തിയ കാർ പൊലീസ് തടഞ്ഞു പരിശോധിക്കുന്നതിനിടെ കാറിലുണ്ടായിരുന്ന രാഹുൽ കാറിൽ നിന്നും പുറത്തിറങ്ങി ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

തുടർന്ന് ഡ്രൈവറേയും രാഹുലിനെയും ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോകും വഴി ജീപ്പ് ഓടിച്ചിരുന്ന പൊലീസ് ഡ്രൈവറേയും ആക്രമിച്ച് പുറത്തിറങ്ങി ജീപ്പിൻ്റെ ചില്ല് അടിച്ചുതകർക്കുകയുമായിരുന്നു. സംഭവത്തിനിടെ പരുക്കേറ്റ പൊലീസുകാർക്ക് കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ ചികിത്സ നൽകി.


#Youth #arrested #after #not #liking #vehicle #inspection #attacks #police #breaks #window #police #jeep

Next TV

Related Stories
Top Stories










Entertainment News