വീടിന്റെ മുന്നിൽ പത്രം വായിച്ചുകൊണ്ടിരിക്കെ കാട്ടുപന്നി ആക്രമിച്ചു, 63കാരന് പരിക്ക്

വീടിന്റെ മുന്നിൽ പത്രം വായിച്ചുകൊണ്ടിരിക്കെ കാട്ടുപന്നി ആക്രമിച്ചു, 63കാരന് പരിക്ക്
Mar 21, 2025 05:35 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com ) കായംകുളത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. കായംകുളം ചേരാവള്ളി വലിയവീട്ടിൽ ശശികുമാർ (63) നാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച രാവിലെ 8.30 ഓടെ വീടിന്റെ മുന്നിൽ പത്രം വായിച്ചുകൊണ്ടിരിക്കെ റോഡിൽ നിന്നും ഓടിവന്ന കാട്ടുപന്നി ശശികുമാറിനെ ആക്രമിക്കുകയായിരുന്നു.

ആദ്യം ശരീരത്ത് വന്നിടിക്കുകയും തുടർന്ന് പന്നിയെ പിടിച്ചു തള്ളിയപ്പോൾ കാലിന്റെ മുട്ടിൽ കടിക്കുകയും ആയിരുന്നു. പരിക്കേറ്റ ശശികുമാറിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആഴ്ചകൾക്കു മുൻപ് കായംകുളം കണ്ടല്ലൂരിലും കാട്ടുപന്നി വീട്ടിനുള്ളിൽ കയറിയിരുന്നു. തുടർന്ന് ഇതിനെ വെടിവെച്ചു കൊല്ലുകയും ചെയ്തു. ഇതിനുശേഷമാണ് കായംകുളത്തിന്റെ കിഴക്കൻ പ്രദേശമായ ചേരാവള്ളിയിലും കാട്ടുപന്നിയുടെ സാന്നിധ്യം ഉണ്ടായത്.

#kayamkulam #wild #boar #attack #injury

Next TV

Related Stories
Top Stories