കോഴിക്കോട് : (truevisionnews.com) നാദാപുരം കല്ലാച്ചിയിൽ റോഡിൽ ഏറ്റുമുട്ടി യുവാക്കൾ. ഒരേ കളർ ഷർട്ട് എടുത്തതിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് .

തിങ്കളാഴ്ച്ച രാത്രിയോടെ കല്ലാച്ചിയിലെ തുണിക്കടയിലാണ് സംഘർഷം ഉണ്ടായത് . തുണിക്കടയിൽ ഷർട്ട് എടുക്കാനായി എത്തിയ രണ്ട് യുവാക്കൾ കടയിൽ നിന്ന് ഒരേ കളർ ഷർട്ട് തിരഞ്ഞെടുക്കുകയായിരുന്നു . തുടർന്ന് യുവാക്കൾ പ്രകോപിതരായി കടക്കുള്ളിൽവെച്ച് പരസ്പരം ഏറ്റുമുട്ടി .
പിന്നീട് സംഘർഷം പുറത്തേക്ക് നീളുകയും റോഡിൽ ഇറങ്ങി ഏറ്റുമുട്ടുകയുമായിരുന്നു. തുടർന്ന് രണ്ട് യുവാക്കളുടെ ഭാഗത്ത് നിന്നും നിരവധി യുവാക്കൾ സംഘം ചേരുകയും സംഘർഷം കൂടുതൽ രൂക്ഷമാവുകയും ചെയ്തു .
സംഘർഷത്തിന് പിന്നാലെ നാദാപുരം പോലീസ് സ്ഥലത്തെത്തിയതോടെ ഇരുകൂട്ടരും ഓടി രക്ഷപ്പെട്ടു . സംഭവത്തിന്റെ തുടർച്ച വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നതിനെത്തുടർന്ന് പൊലീസ് സ്ഥലത്തും സമീപ പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് .
#Clash #between #youths #Nadapuram #Kallachi
