ബൈക്ക് വന്നുപോയതിന്റെ അടയാളങ്ങളുണ്ട്, വിരലടയാളം ലഭിച്ചിട്ടില്ല; അലനല്ലൂർ ക്ഷേത്രത്തില്‍ മോഷണം, അന്വേഷണം

ബൈക്ക് വന്നുപോയതിന്റെ അടയാളങ്ങളുണ്ട്, വിരലടയാളം ലഭിച്ചിട്ടില്ല; അലനല്ലൂർ ക്ഷേത്രത്തില്‍ മോഷണം,  അന്വേഷണം
Mar 19, 2025 03:42 PM | By Athira V

പാലക്കാട്: ( www.truevisionnews.com) പാലക്കാട് അലനല്ലൂർ ക്ഷേത്രത്തിൽ നിന്നും തിരുവാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ നാട്ടുകൽ പോലീസ് അന്വേഷണം ഊർജിതമാക്കി. നാട്ടുകൽ പോലീസ് സ്റ്റേഷൻ പരിധിയിലെ എടത്തനാട്ടുകര ചിരട്ടക്കുളം മരാട്ടുകാവ് ഭഗവതിക്ഷേത്രത്തിൽ കഴിഞ്ഞദിവസമാണ് മോഷണം നടന്നത്.

ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയ അരപ്പവൻ മാല, നാലു തൂക്കുവിളക്ക്, രണ്ടു നിലവിളക്കുകൾ കവർന്നത്.

വാതിലിന്റെ ബോൾട്ട് ഇളക്കിനീക്കിയാണ് മോഷ്ടാവ് അകത്തുകയറിയത്. ക്ഷേത്രഭാരവാഹികളുടെ പരാതി പ്രകാരം നാട്ടുകൽ പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. സമീപത്ത് ബൈക്ക് വന്നുപോയതിന്റെ അടയാളങ്ങളുണ്ട്. വിരലടയാളം ഇതുവരെ കണ്ടെത്താനായിട്ടില്ല.

ക്ഷേത്രത്തിനകത്ത് സിസിടിവി ഇല്ല എന്ന് വലിയ വെല്ലുവിളിയാകുന്നുണ്ട്. ക്ഷേത്ര പരിസരത്തുള്ളവരാകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

#There #are #signs #bike #coming #going #but #no #fingerprints #found #theft #Alanallur #temple #investigation #underway

Next TV

Related Stories
പ്രഭാത സവാരിക്കിടെ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു; മരണം ഹൃദയാഘാതത്താൽ

Mar 19, 2025 09:10 PM

പ്രഭാത സവാരിക്കിടെ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു; മരണം ഹൃദയാഘാതത്താൽ

ഗൾഫിൽ ജോലി ചെയ്യുന്ന സഹോദരൻ നാട്ടിൽ എത്തിയ ശേഷം ഇന്ന് രാത്രി 11 മണിയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും....

Read More >>
തിരുവനന്തപുരത്ത് രോഗിയുമായി പോയ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം

Mar 19, 2025 09:05 PM

തിരുവനന്തപുരത്ത് രോഗിയുമായി പോയ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം

ക്രെയിൻ എത്തിച്ച് അപകടത്തിൽപ്പെട്ട ആംബുലൻസ്...

Read More >>
വിവാഹ വാഗ്ദാനം നൽകി പീഡനം: മെഡിക്കൽ കോളജ്​ പ്രഫസർ അറസ്​റ്റിൽ

Mar 19, 2025 08:46 PM

വിവാഹ വാഗ്ദാനം നൽകി പീഡനം: മെഡിക്കൽ കോളജ്​ പ്രഫസർ അറസ്​റ്റിൽ

തുടർന്ന്, തിരുവനന്തപുരത്ത് പൊലീസിൽ നൽകിയ പരാതി ഇടുക്കി സ്റ്റേഷനിലേക്ക്...

Read More >>
നാല് വയസ്സുകാരിയെ മൂന്ന് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; 62-കാരന് 110 വർഷം തടവ്

Mar 19, 2025 08:21 PM

നാല് വയസ്സുകാരിയെ മൂന്ന് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; 62-കാരന് 110 വർഷം തടവ്

മൂന്ന് വർഷത്തോളം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് വിവിധ വകുപ്പുകളിലായി നൂറ്റിപത്ത് വർഷം തടവും 6 ലക്ഷം രൂപ പിഴയുമാണ് ചേർത്തല പോക്സോ കോടതി ശിക്ഷ...

Read More >>
പെരിന്തൽമണ്ണയിൽ സ്വർണകട വ്യാപാരിക്ക് നേരെ മുളക്പൊടി വിതറി കവർച്ചയ്ക്ക് ശ്രമം, അന്വേഷണം

Mar 19, 2025 08:03 PM

പെരിന്തൽമണ്ണയിൽ സ്വർണകട വ്യാപാരിക്ക് നേരെ മുളക്പൊടി വിതറി കവർച്ചയ്ക്ക് ശ്രമം, അന്വേഷണം

ആക്രമണത്തിനിടയിൽ വ്യാപാരി യാത്ര ചെയ്തിരുന്ന ഇരുചക്ര വാഹനം അക്രമികൾ കവർന്നു....

Read More >>
68 വയസായ വയോധികയെ മക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Mar 19, 2025 08:00 PM

68 വയസായ വയോധികയെ മക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

വയോധികയെ റോഡരികിൽ വീണ് കിടക്കുന്നത് കണ്ട് നാട്ടുകാർ പൊലീസിൽ വിവരം...

Read More >>
Top Stories