ചമ്പാട്: (truevisionnews.com) ചമ്പാട് അരയാക്കൂലിൽ കൂത്ത്പറമ്പ് എക്സൈസ് സംഘം നടത്തിയ മിന്നൽ റെയ്ഡിൽ നാല് പേർ പിടിയിൽ. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഇവരിൽ നിന്നും വിവിധ അളവുകളിൽ കഞ്ചാവ് പിടികൂടി. ചമ്പാട് താവു പുറത്ത് ടി.പി അമൽ (23), നന്ദനത്തിൽ അഭിനവ് (21), ലാൽ വിഹാറിൽ ഷെറിൻ ലാൽ (24), കൊച്ചേൻ്റവിട വിഘ്നേഷ് (25) എന്നിവരെയാണ്
കൂത്ത് പറമ്പ് എക്സൈസ് ഇൻസ്പെക്ടർ ജിജിൽ കുമാറും സംഘവും പിടികൂടിയത്. അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷാജി പി സി, പ്രിവൻറീവ് ഓഫീസർ പ്രഭാകരൻ പി കെ, പ്രിവൻറീവ് ഓഫീസർ ഗ്രേഡ് മാരായ ഷാജി അളോക്കൻ,സിവിൽ എക്സൈസ് ഓഫീസർമാരായ പ്രനിൽകുമാർ, വിഷ്ണു. എൻ.സി, സുബിൻ.എം, ശജേഷ് സി കെ, ആദർശ് പി, ഷൈനി.വി, ഷൈനി പി,ബീന, ലിജിന, എക്‌സൈസ് ഡ്രൈവർ സോൾദേവ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
#Koothparamba #Excise #raid #Chambad #area #Four #youths #arrested
