കോഴിക്കോട് : (truevisionnews.com) പേരാമ്പ്രയില്‍ പുകപുരക്ക് തീപിടിച്ച് വന്‍ നാശനഷ്ടം . എയുപി സ്‌കൂളിനു സമീപം രയരോത്ത് പൊയില്‍ രമേശന്റെ വീടിനോട് ചേര്‍ന്ന പുകപുരക്കാണ് തീപിടിച്ചത്. ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് സംഭവം.

വീടിനോട് ചേര്‍ന്ന് റബ്ബറും തേങ്ങയും ഉണക്കാനുണ്ടാക്കിയ പുകപുരയ്ക്കാണ് തീപിടിച്ചത്. റബ്ബര്‍ ഷീറ്റ് ഉണക്കാനായി ഇട്ട തീ പടര്‍ന്ന് പിടിച്ചതാണെന്ന് കരുതുന്നു. പുകപ്പുരയുടെ താഴെ ഉണങ്ങാനിട്ട റബ്ബര്‍ ഷീറ്റുകളും കൂട്ടിയിട്ട ഒട്ടുപാലും മുകളിലുണ്ടായിരുന്ന 750 ഓളം തേങ്ങയുമാണ് കത്തിനശിച്ചത്.
കൂടാതെ കെട്ടിടത്തിനും തീ പിടിച്ചു. ഏകദേശം 1 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഈ സമയം വീട്ടില്‍ ആളുകളുണ്ടായിരുന്നതിനാല്‍ തീ പടരുന്നത് കാണുകയും ഉടന്‍ പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ വിവരമറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എന്‍ ഗണേശന്റെ നേതൃത്വത്തിലുള്ള സംഘമെത്തി തീ അണയ്ക്കുകയായിരുന്നു.
#Huge #damage #caused #fire #smokehouse #Perambra #Kozhikode
