കോഴിക്കോട് മൂന്ന് വിദ്യാര്‍ത്ഥികൾക്ക് നീര്‍നായയുടെ കടിയേറ്റു

കോഴിക്കോട് മൂന്ന് വിദ്യാര്‍ത്ഥികൾക്ക് നീര്‍നായയുടെ കടിയേറ്റു
Mar 19, 2025 04:08 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നീര്‍ നായയുടെ കടിയേറ്റു. കാരശ്ശേരി സ്വദേശികളായ കബീറിന്‍റെ മകന്‍ അലി അഷ്ബിന്‍, മുസ്തഫ കളത്തിങ്ങലിന്‍റെ മകന്‍ നിഹാല്‍, കളത്തിങ്ങൽ രസിലിന്‍റെ മകന്‍ നാസല്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.

മൂന്ന് പേര്‍ക്കും കാലിലാണ് കടിയേറ്റത്. രാവിലെ 10.30ഓടെ ഇരുവഴിഞ്ഞിപ്പുഴയുടെ ഭാഗമായ കാരശ്ശേരി ചിപാംകുഴി കടവില്‍ കുളിക്കാനായി ഇറങ്ങിയതായിരുന്നു മൂവരും.

കുളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ നീര്‍നായ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ കൊടിയത്തൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.


#Three #students #who #went #bath #IruvazhiniPuzha #bitten #water #dog.

Next TV

Related Stories
Top Stories