ബെംഗളൂരു : (truevisionnews.com) ചെറിയ പെരുന്നാൾ ആഘോഷിക്കാൻ കേരളത്തിലേക്കു മടങ്ങുന്ന യാത്രക്കാരുടെ തിരക്ക് ഉയർന്നതിനാൽ സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു.

കേരള, കർണാടക ആർടിസി ബസുകളിലെ ടിക്കറ്റുകൾ തീർന്നെങ്കിലും സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചിട്ടില്ല. 28, 29 ദിവസങ്ങളിൽ മലബാർ മേഖലയിലേക്കുള്ള സർവീസുകളിലാണു തിരക്കേറെയും.
തെക്കൻ കേരളത്തിലേക്കുള്ള സർവീസുകളിൽ ചുരുക്കം ടിക്കറ്റുകൾ ബാക്കിയുണ്ട്. കോഴിക്കോട്ടേക്ക് സ്വകാര്യ എസി സ്ലീപ്പറിൽ 2500–2900 രൂപയും നോൺ എസി സീറ്ററിൽ 1500–1700 രൂപയുമാണ് നിരക്ക്.
കണ്ണൂരിലേക്ക് 2400–2500 രൂപയാണ് നിരക്ക്. എന്നാൽ, മലപ്പുറം, നിലമ്പൂർ, വടകര, തലശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിലേക്കും സ്പെഷ്യൽ ബസുകൾ അനുവദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
#tickets #Eid #passengers #RTC #fares #private #buses #increased #sharply
