ചാർജിങ്ങിനിടെ ബൈക്കിന് തീപിടിച്ചു; പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു

ചാർജിങ്ങിനിടെ ബൈക്കിന് തീപിടിച്ചു; പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു
Mar 18, 2025 11:17 AM | By Vishnu K

ചെന്നൈ : (truevisionnews.com) ചാർജിങ്ങിനിടെ ഇലക്ട്രിക് ബൈക്കിലേറ്റ തീ അണയ്ക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഒരു കുടുംബത്തിലെ 3 പേരിൽ പിഞ്ചുകുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചു.

മധുരവയൽ ഭാഗ്യലക്ഷ്മി നഗറിലെ അപ്പാർട്മെന്റിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഗൗതമൻ (31), ഭാര്യ മഞ്ജു (28), 9 മാസം പ്രായമുള്ള പെൺകുഞ്ഞ് എന്നിവർക്കാണു പരുക്കേറ്റത്.

മഞ്ജു അപകടനില തരണം ചെയ്തു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ഗൗതമിന്റെ നില ഗുരുതരമാണ്. രാത്രി ചാർജ് ചെയ്യാനിട്ട ബൈക്കിൽനിന്നു ഞായറാഴ്ച പുലർച്ചെ പുകയും രൂക്ഷഗന്ധവും ഉയരുകയായിരുന്നു.

അയൽവാസികളാണ് ഇവരെ കിൽപോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. വാഹനം പൂർണമായും കത്തിനശിച്ചു. കേസെടുത്തെന്നും സംഭവത്തെപ്പറ്റി അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.



#Bike #catches #fire #charging #toddler #dies #burns

Next TV

Related Stories
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories