വാട്ടർ ടാങ്ക് തകർന്നുവീണ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

വാട്ടർ ടാങ്ക് തകർന്നുവീണ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
Mar 18, 2025 12:49 PM | By Susmitha Surendran

മുംബൈ: (truevisionnews.com) വാട്ടർ ടാങ്ക് തകർന്നുവീണ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച പാൽഘർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. 12 വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളാണ് മരിച്ചത്.

മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് പറഞ്ഞു. സുഖ്ദാംബ ഗ്രാമത്തിലെ സ്കൂളിന് സമീപമുള്ള വാട്ടർ ടാങ്കിൽ കയറിയതോടെ സ്ലാബ് ഇളകി ടാങ്ക് തകർന്നതോടെ വിദ്യാർത്ഥികൾക്ക് അപകടം സംഭവിക്കുകയായിരുന്നു.

രണ്ട് വിദ്യാർത്ഥികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ജൽ ജീവൻ മിഷന് കീഴിലാണ് വാട്ടർ ടാങ്ക് നിർമ്മിച്ചതെന്ന് ഗ്രാമീണർ പറഞ്ഞു. "ശുദ്ധമായ കുടിവെള്ളം നൽകേണ്ടവരുടെ അശ്രദ്ധ കാരണം ഞങ്ങൾക്ക് ഞങ്ങളുടെ കുട്ടിയെ നഷ്ടപ്പെട്ടു.

ഇത് വെറുമൊരു അപകടമല്ല, കുറ്റകൃത്യമാണ്. ഉത്തരവാദികൾ ശിക്ഷിക്കപ്പെടണം," മരിച്ച ഹർഷദ പാഗിയുടെ സഹോദരൻ ദീപക് പാഗി പറഞ്ഞു. അപകട മരണത്തിന് കേസെടുത്തതായി കാസ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അവിനാശ് മണ്ടേൽ പറഞ്ഞു.



#Two #students #die #after #water #tank #collapses

Next TV

Related Stories
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories










Entertainment News