(truevisionnews.com) കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരന് മർദ്ദനം. മയ്യില്‍ സ്വദേശി പവനനാണ് മർദ്ദനമേറ്റത്. പ്രവേശനത്തിന് പാസ് ചോദിച്ചതിനാണ് ഒരു യുവാവ് തന്നെ മർദ്ദിച്ചതെന്ന് പവനന്‍ പറഞ്ഞു.

ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. അത്യാഹിത വിഭാഗത്തിലെ നാലാം നിലയിലേക്ക് പോകാന്‍ വന്ന ദമ്പതികളോട് പവനന്‍ പാസ് ചോദിച്ചു.
ഇത് ഇഷ്ടമാകാതിരുന്ന യുവാവ് താനാരാണ് മുഖ്യമന്ത്രി പിണറായി വിജയനോ പാസ് കാണിക്കാന്‍ എന്ന് ചോദിച്ച് ആക്രോശിച്ചു. പിന്നീട് യുവാവ് അസഭ്യവര്‍ഷം നടത്തിയപ്പോള്‍ ഈ ഭാഷയില്‍ ഇവിടെ സംസാരിക്കാനാകില്ലെന്നും അതിക്രമിച്ച് കടക്കാനാകില്ലെന്നും പവനന്‍ പറഞ്ഞു.
ഇതോടെ കൂടുതല്‍ പ്രകോപിതനായ യുവാവ് പവനനെ ആക്രമിക്കുകയും ആഞ്ഞ് തള്ളുകയുമായിരുന്നു.
#Security #guard #assaulted #Kannur #District #Hospital.
