തേജസുമായുള്ള ബന്ധത്തിൽനിന്ന് ഫെബിന്റെ സഹോദരി പിൻമാറി, പിന്നാലെ കോല ,പ്രതി എത്തിയത് സഹോദരിയെയും കൊല്ലാനുദ്ദേശിച്ച്

തേജസുമായുള്ള ബന്ധത്തിൽനിന്ന് ഫെബിന്റെ സഹോദരി പിൻമാറി, പിന്നാലെ കോല ,പ്രതി എത്തിയത് സഹോദരിയെയും കൊല്ലാനുദ്ദേശിച്ച്
Mar 18, 2025 07:01 AM | By Athira V

കൊല്ലം: ( www.truevisionnews.com ) ഉളിയക്കോവിലിൽ വിദ്യാർത്ഥിയെ യുവാവ് കൊലപ്പെടുത്തിയത് പ്രണയപ്പകയെ തുടർന്നെന്ന് കണ്ടെത്തല്‍. കൊല്ലപ്പെട്ട ഫെബിന്റെ സഹോദരിയുമായി പ്രതി തേജസ് രാജ് അടുപ്പത്തിലായിരുന്നു.

ബാങ്കിൽ ജോലി കിട്ടിയ യുവതി ബന്ധത്തിൽ നിന്ന് പിന്മാറിയത് പ്രതിയെ പ്രകോപിപ്പിച്ചു. തേജസ് രാജിന്റെ ശല്യം തുടർന്നതോടെ വീട്ടുകാർ വിലക്കുകയും ചെയ്തു.

യുവതിയെയും കൊല്ലാനുദ്ദേശിച്ചാണ് പ്രതി എത്തിയതെന്നാണ് പൊലീസ് പറയുന്നു. കുത്തുന്നതിന് മുൻപ് ഫെബിന്റെയും അച്ഛന്റെയും ശരീരത്തിലേക്ക് പ്രതി പെട്രോൾ ഒഴിച്ചുവെന്നും കൃത്യത്തിന് പിന്നില്‍ പ്രതി തനിച്ചാണെന്നും പൊലീസ് പറഞ്ഞു.

ഫെബിനെ കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു.ചവറ നീണ്ടകര സ്വദേശിയാണ് തേജസ് രാജ് ആണ്.

കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥിയാണ് ഫെബിൻ. ഫെബിൻ്റെ പിതാവ് ജോർജ് ഗോമസിനും കുത്തേറ്റു. കാറിലെത്തിയാണ് പ്രതി ആക്രമിച്ചത്. കുത്താൻ ഉപയോഗിച്ച കത്തി റോഡിന്റെ വശത്തു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.





#kollam #febin #murder #police #say #febins #sisters #withdrawal #relationship #tejas #behind #murder #stamin

Next TV

Related Stories
Top Stories