മുഹമ്മ: (truevisionnews.com) കൗമാരക്കാർക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യ പ്രതിയായ യുവാവ് മുഹമ്മ പൊലീസ് പിടിയിലായി. തണ്ണീർമുക്കം പഞ്ചായത്ത് നാലാം വാർഡ് വാരനാട് നടുപ്പറമ്പിൽ റിട്സൻ (23) ആണ് പിടിയിലായത്.

കഴിഞ്ഞ ദിവസം മുഹമ്മ തുരുത്തൻ കവലക്ക് കിഴക്ക് ഭാഗം, തണ്ണീർമുക്കം പാതാംപറമ്പ് ഭാഗത്ത് നിന്ന് കഞ്ചാവുമായി തണ്ണീർമുക്കം പഞ്ചായത്ത് ഏഴാം വാർഡ് ദൈവശ്ശേരിയിൽ അഖിൽ മഹേഷ്വർ (19), മുഹമ്മ പഞ്ചായത്ത് മൂന്നാം വാർഡ് പൂജവെളി വല്യകുളങ്ങരയിൽ അഭിജിത് (18), മാമ്പൊഴിവെളിയിൽ ജിതിൻ (18) എന്നിവരെ മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവർക്ക് കഞ്ചാവ് എത്തിച്ച് കൊടുത്തതിലെ പ്രധാനിയാണ് റിട്സൻ. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുന്നതായി മുഹമ്മ എസ്.എച്ച്. ഒ ലൈസാദ് മുഹമ്മദ് പറഞ്ഞു.
#youngman #main #suspect #gang #supplying #cannabis #teenagers #arrested #Muhamma #police.
