ഇനി ഓർമ്മ , ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച് അന്തരിച്ചു

ഇനി ഓർമ്മ , ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ച് അന്തരിച്ചു
Mar 13, 2025 01:04 PM | By Athira V

കോട്ടയം: ( www.truevisionnews.com) സാമൂഹിക ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ച് അന്തരിച്ചു. ഇന്ന് രാവിലെ 11.20 നാണ് അന്ത്യം. കാൻസർ രോഗബാധിതനായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിലായിരുന്നു ജനനം.

കേരളത്തിലെയും ഇന്ത്യയിലെയും ദളിത്- കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവരുടെ അവകാശങ്ങൾ നേടിയെടുക്കാനും നിരന്തരം എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത ചിന്തകനാണ് കെ കെ കൊച്ച് .

എഴുത്തിൽ അദ്ദേഹം നൽകിയ സമഗ്ര സംഭാവനയ്ക്ക് 2021ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയന്‍, മനുഷ്യാവകാശ സമിതി എന്നിവയ്ക്ക് നേതൃത്വം നല്‍കി. 1986 ല്‍ സീഡിയന്‍ സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയന്‍ വാരികയുടെ പത്രാധിപരുമായിരുന്നു.

'ദലിതന്‍' എന്ന അദ്ദേഹത്തിന്റെ ആത്മകഥ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്‌ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹികരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് മറ്റു കൃതികള്‍.

#dalit #thinker #kkkochu #passed #away

Next TV

Related Stories
ഉത്സവവും നോമ്പും ഒരുമിച്ചെത്തി; ക്ഷേത്രമുറ്റത്ത്​ നോമ്പുതുറന്ന്​  കോഴിക്കോട്ടെ ഒരു  നാട്​

Mar 23, 2025 10:25 AM

ഉത്സവവും നോമ്പും ഒരുമിച്ചെത്തി; ക്ഷേത്രമുറ്റത്ത്​ നോമ്പുതുറന്ന്​ കോഴിക്കോട്ടെ ഒരു നാട്​

മൂന്ന് വർഷമായി നോമ്പും ഉത്സവവും ഒന്നിച്ചെത്തിയതോടെ മുസ്‌ലിം വിഭാഗത്തിൽ പെട്ടവർക്ക് ഉത്സവത്തിൽ ഉടനീളം പങ്കെടുക്കാൻ...

Read More >>
തൊടുപുഴ കൊലപാതകം: ഗോഡൗണിനുള്ളിൽ മൃതദേഹം കുഴിച്ചിടുമ്പോൾ പൊലീസ് പുറത്ത്, എത്തിയത് കാപ്പ പ്രതിയെ പിടിക്കാൻ

Mar 23, 2025 10:18 AM

തൊടുപുഴ കൊലപാതകം: ഗോഡൗണിനുള്ളിൽ മൃതദേഹം കുഴിച്ചിടുമ്പോൾ പൊലീസ് പുറത്ത്, എത്തിയത് കാപ്പ പ്രതിയെ പിടിക്കാൻ

കാപ്പ കേസിലെ പ്രതിയായ ആഷിക് ജോൺസനെ പിടികൂടുന്നതിനാണു പൊലീസ് അവിടെ എത്തിയത്....

Read More >>
ജനനേന്ദ്രിയത്തിലും കാറിലും ഒളിപ്പിച്ച് എംഡിഎംഎ കടത്ത്: കൂടുതൽ വിവരങ്ങൾ പുറത്ത്, അന്വേഷണം വ്യാപിപ്പിക്കുന്നു

Mar 23, 2025 10:12 AM

ജനനേന്ദ്രിയത്തിലും കാറിലും ഒളിപ്പിച്ച് എംഡിഎംഎ കടത്ത്: കൂടുതൽ വിവരങ്ങൾ പുറത്ത്, അന്വേഷണം വ്യാപിപ്പിക്കുന്നു

റിമാൻഡിൽ കഴിയുന്ന പ്രതി അനില രവീന്ദ്രനെ വിശദമായ ചോദ്യംചെയ്യലിനായി കസ്റ്റഡിയിൽ...

Read More >>
അമ്മയുടെ നഗ്ന വീഡിയോ മകന് അയച്ചു, വടകര സ്വദേശിയായ യുവാവിനെതിരെ പോക്‌സോ കേസ്

Mar 23, 2025 09:51 AM

അമ്മയുടെ നഗ്ന വീഡിയോ മകന് അയച്ചു, വടകര സ്വദേശിയായ യുവാവിനെതിരെ പോക്‌സോ കേസ്

കാഞ്ഞങ്ങാട് സ്വദേശിനിയുടെ മകന് അമ്മയുടെ നഗ്ന വീഡിയോ അയച്ചതിനുപിന്നാലെയാണ് ഇയാൾക്കെതിരെ...

Read More >>
Top Stories