ഫെതർലൈറ്റ് കൊച്ചിയിൽ പുതിയ എക്സ്പീരിയൻസ് സെന്റർ തുറന്നു

ഫെതർലൈറ്റ് കൊച്ചിയിൽ പുതിയ എക്സ്പീരിയൻസ് സെന്റർ തുറന്നു
Mar 12, 2025 04:44 PM | By VIPIN P V

കൊച്ചി: (www.truevisionnews.com) രാജ്യത്തെ പ്രമുഖ വർക്ക് സ്പേസ് ഫർണിച്ചർ ബ്രാൻഡായ ഫെതർലൈറ്റ് കൊച്ചിയിൽ പുതിയ എക്സ്പീരിയൻസ് സെന്റർ തുറന്നു. വൈറ്റില സത്യം ടവറിൽ ആരംഭിച്ച സെൻ്ററിൻ്റെ ഉദ്ഘാടനം ഫെതർലൈറ്റ് ഗ്രൂപ്പ് അസോ. ഡയറക്ടർ കിരൺ ചെല്ലാരാം, ഡീലർ മാനേജ്മെന്റ് വിഭാഗം ബിസിനസ് ഹെഡ് ജ്യാനേന്ദ്ര സിംഗ് പരിഹാർ എന്നിവർ ചേർന്ന് നിർവഹിച്ചു.

6000 ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന സെൻ്റർ സന്ദർശിക്കുന്ന ഉപഭോക്താക്കൾക്ക് പുതിയ ട്രെൻഡുകൾക്ക് അനുസരിച്ചുള്ള വെർക്ക്‌സ്പേസ് ഡിസൈനുകൾ കാണുവാനും മനസിലാക്കുവാനും സാധിക്കും.

വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ ആവശ്യങ്ങൾക്കനുസൃതമായ ഫർണിച്ചറുകൾ ഗുണനിലവാരവും മികച്ച ഡിസൈനും ഉറപ്പാക്കി രൂപകൽപ്പന ചെയ്തവയാണ്. ഉയരം ക്രമീകരിക്കാവുന്ന വർക്ക് സ്റ്റേഷൻ, മീറ്റിംഗ് പോഡുകൾ, ഓഫീസ് ടേബിൾ, കസേര, സോഫ്റ്റ്-സീറ്റിംഗ് തുടങ്ങി വ്യത്യസ്ത തരത്തിലുള്ള ഡിസൈനുകൾ പരിചയപ്പെടാനുള്ള അവസരമാണ് എക്സ്പീരിയൻസ് സെൻ്ററിലൂടെ കമ്പനി ഒരുക്കിയിരിക്കുന്നത്.

രാജ്യത്ത് അതിവേഗം വളരുന്ന വ്യവസായ കേന്ദ്രങ്ങളിലൊന്നായ കൊച്ചിയിൽ ആരംഭിച്ച പുതിയ എക്സ്പീരിയൻസ് സെൻ്ററിലൂടെ ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം മികച്ച സേവനം ഉറപ്പാക്കാൻ സാധിക്കുമെന്ന് ഫെതർലൈറ്റ് അസോ. ഡയറക്ടർ കിരൺ ചെല്ലാരാം പറഞ്ഞു.

60 വർഷത്തെ പരിചയസമ്പത്തുള്ള ഫെതർലൈറ്റ്, ഓഫീസ് ഫർണിച്ചർ നിർമ്മാണത്തിന് പുറമെ വിദ്യാർത്ഥികളുടെ പഠനമികവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ ഫർണിച്ചർ ശ്രേണിയും വിപുലീകരിച്ചിട്ടുണ്ട്. കമ്പനിയുടെ എർഗോണോമിക് ക്ലാസ്റൂം സിറ്റിങ്, ആധുനിക ബെഞ്ച്, ലൈബ്രറി റാക്ക്, ഹോസ്റ്റൽ ഫർണിച്ചർ, പ്രസന്റേഷൻ സ്റ്റേഷൻ എന്നിവ അത്യാധുനിക പഠന ഇടം ഒരുക്കുവാൻ സഹായിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഫർണിച്ചർ നിർമ്മിക്കുന്നതിനായി പുതിയ നിർമ്മാണ പ്ലാൻ്റ് അടുത്ത വർഷം ഏപ്രിലിൽ ബാംഗ്ലൂരിൽ പ്രവർത്തനം തുടങ്ങുമെന്നും ചെന്നൈയിൽ 1,50,000 ചതുരശ്ര അടി വിസ്തീർണത്തിൽ മോഡുലാർ ഫർണിച്ചർ നിർമ്മാണ പ്ലാൻ്റ് ആരംഭിച്ചതായും കമ്പനി അധികൃതർ പറഞ്ഞു.

#Featherlight #opens #new #experience #center #Kochi

Next TV

Related Stories
വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

May 5, 2025 07:44 PM

വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

ഇൻഡോ ട്രാൻസ് വേൾഡ് ചേമ്പർ ഓഫ് കോമേഴ്‌സ് ബിസിനസ്സ് കോൺക്ലേവ്...

Read More >>
ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

May 5, 2025 07:29 PM

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി തരൂര്‍...

Read More >>
കേരള എനർജി എക്സലൻസ് അവാർഡ് 2025  ഊരാളുങ്കൽ സൊസൈറ്റിക്ക്

May 2, 2025 07:34 PM

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ സൊസൈറ്റിക്ക്

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ...

Read More >>
കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

Apr 30, 2025 02:19 PM

കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

കൊച്ചിയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി...

Read More >>
ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

Apr 29, 2025 02:20 PM

ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

കൊച്ചിയില്‍ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ്...

Read More >>
Top Stories










Entertainment News