ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭം നേടിത്തരാമെന്ന് വാഗ്ദാനം; 4.9 ലക്ഷം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭം നേടിത്തരാമെന്ന് വാഗ്ദാനം; 4.9 ലക്ഷം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
Mar 11, 2025 05:29 PM | By VIPIN P V

വടക്കഞ്ചേരി: (www.truevisionnews.com) ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലാഭം നേടിത്തരാമെന്ന് വാഗ്ദാനം നല്‍കി 4,95,000 രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. കോതമംഗലം അയ്യന്‍കാവ് പാരപ്പിള്ളി തോട്ടത്തില്‍ അനുപമയാണ് (36) പിടിയിലായത്.

വടക്കഞ്ചേരി കാരയങ്കാട് സ്വദേശി മുഹമ്മദ് സഫ്‌വാന്റെ പരാതിയില്‍ വടക്കഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച വടക്കഞ്ചേരിയില്‍ വെച്ച് അനുപമയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

2024 സെപ്റ്റംബറിനും ഡിസംബറിനും ഇടയില്‍ പല ഘട്ടങ്ങളിലായി സഫ്‌വാനിൽനിന്ന് പണം വാങ്ങിയതായാണ് കേസ്. സഫ്‌വാനും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരുന്ന അനുപമ ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലാഭവിഹിതവും മുതലും നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

മറ്റു ജില്ലകളിലും അനുപമയ്‌ക്കെതിരെ പണത്തട്ടിപ്പിന് പരാതി ലഭിച്ചിട്ടുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അനുപമയെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



#Woman #arrested #cheating #lakhs #promising #invest #stockmarket #profit

Next TV

Related Stories
'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

May 15, 2025 10:50 AM

'വിളവെടുക്കരുത്'; ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി ഐയും

ഫോണിൽ വാക്ക്പോരുമായി സി പി എം ഏരിയ സെക്രട്ടറിയും സി...

Read More >>
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
Top Stories