കാഞ്ഞങ്ങാട്: (truevisionnews.com) എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കൽ കുതിരക്കോട് അസ്മാൻ മൻസിലിൽ മുക്കുന്നോത്ത് താമസിക്കുന്ന കെ.എ. നിസാമാണ് (24) അറസ്റ്റിലായത്.

ബേക്കൽ പൊലീസ് രാത്രി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 20.11 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. പ്രതി സഞ്ചരിച്ച സ്കൂട്ടർ കസ്റ്റഡിയിലെടുത്തു.
കാസർകോട് ഭാഗത്തുനിന്ന് ഓടിച്ചുവരുകയായിരുന്നു. ബേക്കൽ എസ്.ഐ സവ്യസാചി, പ്രബേഷൻ എസ്.ഐ എം.എൻ. മനുകൃഷ്ണൻ, ഹെഡ്ക്വാർട്ടേഴ്സിലെ സിവിൽ ഓഫിസർ അരുൺ കുമാർ, ഡ്രൈവർ എച്ച്. പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
#Police #arrested #young #man #with #MDMA.
