മതിയായ വിദ്യാർത്ഥികളില്ല: കണ്ണൂർ ജില്ലയിൽ ആറ് വർഷത്തിനിടെ എട്ട് സ്കൂളുകൾ പൂട്ടി

മതിയായ വിദ്യാർത്ഥികളില്ല: കണ്ണൂർ ജില്ലയിൽ ആറ് വർഷത്തിനിടെ എട്ട് സ്കൂളുകൾ പൂട്ടി
Jun 7, 2025 08:45 AM | By Susmitha Surendran

( truevisionnews.com) എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം കണ്ണൂർ ജില്ലയിൽ എട്ട് പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടിയെന്ന് കണക്ക്.  മൂന്നെണ്ണം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്താണ്. മതിയായ വിദ്യാർത്ഥികൾ ഇല്ലാത്തതിനെ തുടർന്നാണ് സ്കൂളുകളെല്ലാം അടച്ച് പൂട്ടിയത്.

തലമുറകൾക്ക് അറിവ് പകർന്ന് നൽകിയ മേലൂർ ജൂനിയർ ബേസിക് സ്കൂളിന്റെ നിലവിലെ അവസ്ഥയാണിത്. പൂട്ട് വീണ് രണ്ട് വർഷം പിന്നിടുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ അടച്ചുപൂട്ടിയ പാലയാട് സെൻട്രൽ എൽ പി സ്കൂളും, അണ്ടല്ലൂർ ജൂനിയർ ബേസിക് സ്കൂളും മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ തന്നെ.

1898ൽ ആരംഭിച്ച ന്യൂമാഹി പരിമഠം എൽ പി സ്കൂളിന് കഴിഞ്ഞ വർഷമാണ് പൂട്ട് വീണത്. തലശ്ശേരി നിയമസഭാ മണ്ഡലത്തിൽ തന്നെ ഉൾപ്പെട്ട വാണിവിലാസം യുപി സ്കൂൾ, പപ്പൻ പീടികയിലെ കോടിയേരി ഈസ്റ്റ് ജൂനിയർ ബേസിക് സ്കൂൾ എന്നിവയും അടച്ചു പൂട്ടിയിട്ട് കാലമേറെയായില്ല. ഒടുവിൽ കണ്ണൂർ നോർത്ത് സബ് ജില്ലയിൽ ഉൾപ്പെട്ട ഇരിവേരി ഇ എൽ പി സ്കൂൾ, അതിരകം എൽ പി സ്കൂൾ എന്നിവയും അടച്ചുപൂട്ടി.

അടച്ചുപൂട്ടിയതെല്ലാം എയ്ഡഡ് സ്കൂളുകളാണ്. കുട്ടികൾ പോയതാവട്ടെ സ്വകാര്യ വിദ്യാലയങ്ങളിലേക്കും. ജില്ലയിൽ മതിയായ വിദ്യാർത്ഥികൾ ഇല്ലാത്ത 331 എയ്ഡഡ് സ്കൂളുകളും 98 സർക്കാർ സ്കൂളുകളുമുണ്ടെന്നാണ് വിവരാവകാശ പ്രകാരം ചോദിച്ച ചോദ്യത്തിന് ലഭിച്ച മറുപടി.


estimated eight public schools closed Kannur district.

Next TV

Related Stories
 കോഴിക്കോട് വടകരയിൽ ഗർഭിണിയായ പശു പാമ്പ് കടിയേറ്റ് ചത്തു

Jun 7, 2025 08:02 PM

കോഴിക്കോട് വടകരയിൽ ഗർഭിണിയായ പശു പാമ്പ് കടിയേറ്റ് ചത്തു

കോഴിക്കോട് വടകരയിൽ ഗർഭിണിയായ പശു പാമ്പ് കടിയേറ്റ്...

Read More >>
കാസര്‍കോട് പെരുന്നാളിന് അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി

Jun 7, 2025 07:41 PM

കാസര്‍കോട് പെരുന്നാളിന് അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടി

കാസര്‍കോട് പെരുന്നാളിന് അറക്കാൻ കൊണ്ടുവന്ന പോത്ത്...

Read More >>
ജസീറയ്ക്ക് ഓണ്‍ലൈന്‍ ഇടപാടുമായി ബന്ധം? മരണത്തിലേക്ക് നയിച്ചത്  സാമ്പത്തിക ബാധ്യതയെന്ന് നാട്ടുകാർ,  അന്വേഷണം

Jun 7, 2025 07:09 PM

ജസീറയ്ക്ക് ഓണ്‍ലൈന്‍ ഇടപാടുമായി ബന്ധം? മരണത്തിലേക്ക് നയിച്ചത് സാമ്പത്തിക ബാധ്യതയെന്ന് നാട്ടുകാർ, അന്വേഷണം

തളീക്കര കാഞ്ഞിരോളിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍...

Read More >>
പോയി കുടുങ്ങി പോകേണ്ട...; താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകീട്ട് ഏഴുമണി മുതൽ വാഹനങ്ങള്‍ക്കും സഞ്ചാരികള്‍ക്കും നിയന്ത്രണം

Jun 7, 2025 04:34 PM

പോയി കുടുങ്ങി പോകേണ്ട...; താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകീട്ട് ഏഴുമണി മുതൽ വാഹനങ്ങള്‍ക്കും സഞ്ചാരികള്‍ക്കും നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ ശനിയാഴ്ച വൈകീട്ട് ഏഴുമണി മുതൽ വാഹനങ്ങള്‍ക്കും സഞ്ചാരികള്‍ക്കും നിയന്ത്രണം...

Read More >>
Top Stories










Entertainment News