ഇതൊക്കെ എന്റെയൊരു താമശയല്ലേ....; ദർശനത്തിനെത്തിയ ഭക്തന്റെ ബാ​ഗുമായി മുങ്ങി കുരങ്ങൻ, ബാ​ഗിലുണ്ടായിരുന്നത് 20 ലക്ഷം രൂപയുടെ ആഭരണം

ഇതൊക്കെ എന്റെയൊരു താമശയല്ലേ....; ദർശനത്തിനെത്തിയ  ഭക്തന്റെ ബാ​ഗുമായി മുങ്ങി കുരങ്ങൻ, ബാ​ഗിലുണ്ടായിരുന്നത് 20 ലക്ഷം രൂപയുടെ ആഭരണം
Jun 7, 2025 09:14 AM | By Susmitha Surendran

ദില്ലി: ( truevisionnews.com) ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന്റെ ബാ​ഗുമായി മുങ്ങി കുരങ്ങൻ. 20 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളടങ്ങിയ ബാ​ഗുമായാണ് കുരങ്ങൻ മരംകയറിയത്. യുപിയിലെ മഥുരയിലെ വൃന്ദാവനിലെ താക്കൂർ ബങ്കെ ബിഹാരി ക്ഷേത്രത്തിന് സമീപമാണ് സംഭവം.  ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ അഭിഷേക് അഗർവാൾ കുടുംബത്തോടൊപ്പം വൃന്ദാവനിലെത്തി ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോൾ കുരങ്ങൻ ഭാര്യയുടെ പഴ്‌സ് തട്ടിയെടുത്തു.

സ്വർണ്ണാഭരണങ്ങൾ അടങ്ങിയതായിരുന്നു ബാ​ഗ്. കുരങ്ങന്റെ കൈയിൽ നിന്ന് പഴ്സ് വീണ്ടെടുക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മണിക്കൂറുകൾക്ക് ശേഷം കുറ്റിക്കാട്ടിൽ നിന്ന് പഴ്സ് കണ്ടെടുത്ത് കുടുംബത്തിന് കൈമാറി. പഴ്സിനുള്ളിലെ ആഭരണങ്ങൾ കേടുകൂടാതെയിരിക്കുന്നതായി പൊലീസ് പറഞ്ഞു.

ബാ​ഗ് കുടുംബത്തിന് തിരികെ നൽകി. സദറിലെ സർക്കിൾ ഓഫീസർ സന്ദീപ് കുമാർ സംഭവം സ്ഥിരീകരിച്ചു. പൊലീസിന്റെ വേഗത്തിലുള്ള നടപടിയിലൂടെ കുരങ്ങൻ തട്ടിയെടുത്ത പഴ്സും വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.





ദില്ലി: ( truevisionnews.com) ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന്റെ ബാ​ഗുമായി മുങ്ങി കുരങ്ങൻ. 20 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളടങ്ങിയ ബാ​ഗുമായാണ് കുരങ്ങൻ മരംകയറിയത്. യുപിയിലെ മഥുരയിലെ വൃന്ദാവനിലെ താക്കൂർ ബങ്കെ ബിഹാരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. കുരങ്ങൻ ഏറെ നേരം പരിഭ്രാന്തി പരത്തി. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ അഭിഷേക് അഗർവാൾ കുടുംബത്തോടൊപ്പം വൃന്ദാവനിലെത്തി ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോൾ കുരങ്ങൻ ഭാര്യയുടെ പഴ്‌സ് തട്ടിയെടുത്തു.



സ്വർണ്ണാഭരണങ്ങൾ അടങ്ങിയതായിരുന്നു ബാ​ഗ്. കുരങ്ങന്റെ കൈയിൽ നിന്ന് പഴ്സ് വീണ്ടെടുക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മണിക്കൂറുകൾക്ക് ശേഷം കുറ്റിക്കാട്ടിൽ നിന്ന് പഴ്സ് കണ്ടെടുത്ത് കുടുംബത്തിന് കൈമാറി. പഴ്സിനുള്ളിലെ ആഭരണങ്ങൾ കേടുകൂടാതെയിരിക്കുന്നതായി പൊലീസ് പറഞ്ഞു.


ബാ​ഗ് കുടുംബത്തിന് തിരികെ നൽകി. സദറിലെ സർക്കിൾ ഓഫീസർ സന്ദീപ് കുമാർ സംഭവം സ്ഥിരീകരിച്ചു. പൊലീസിന്റെ വേഗത്തിലുള്ള നടപടിയിലൂടെ കുരങ്ങൻ തട്ടിയെടുത്ത പഴ്സും വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.



Monkey drowns with devotee's bag after visiting temple

Next TV

Related Stories
ഛത്തീസ്ഗഡിൽ സുരക്ഷ സേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

Jun 7, 2025 07:32 PM

ഛത്തീസ്ഗഡിൽ സുരക്ഷ സേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഡിൽ സുരക്ഷ സേന ഏഴ് മാവോയിസ്റ്റുകളെ...

Read More >>
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

Jun 7, 2025 06:48 PM

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയിൽ...

Read More >>
‘തികച്ചും അസംബന്ധം’; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

Jun 7, 2025 05:29 PM

‘തികച്ചും അസംബന്ധം’; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ്...

Read More >>
ടിവി കാണുന്നത് അമ്മ വിലക്കി; പതിനാലുകാരൻ ജീവനൊടുക്കി

Jun 7, 2025 04:17 PM

ടിവി കാണുന്നത് അമ്മ വിലക്കി; പതിനാലുകാരൻ ജീവനൊടുക്കി

ടിവി കാണാൻ വീട്ടുകാർ സമ്മതിക്കാഞ്ഞതിനെത്തുടർന്ന് പതിനാലുവയസുകാരൻ...

Read More >>
Top Stories










Entertainment News