കാസര്‍കോട്: (truevisionnews.com) പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയുടേയും അയൽവാസിയായ യുവാവിൻ്റേയും മൃതദേഹം പെൺകുട്ടിയുടെ വീടിൻ്റെ തൊട്ടടുത്ത് തന്നെയാണ് കണ്ടെത്തിയതെന്ന് പഞ്ചായത്ത് അംഗമായ അശോക് ഭണ്ഡാരി.

ഇവരെ കാണാതായ അന്ന് രാത്രി തന്നെ ആത്മഹത്യ ചെയ്തിട്ടുണ്ടാവണം എന്നാണ് സംശയിക്കുന്നത്. പെൺകുട്ടിയുമായി ഇയാൾ നാടുവിട്ടിരിക്കുമെന്നാണ് പൊലീസ് കരുതിയത്. എന്നാൽ ഫോണിൻ്റെ ലൊക്കേഷൻ വീടിനടുത്ത് തന്നെ കാണിക്കുകയായിരുന്നുവെന്നും പഞ്ചായത്തംഗം പറഞ്ഞു.
വീടിൻ്റെ പ്രദേശത്തുള്ള കുന്നിനടുത്ത് പരിശോധിച്ചിരുന്നു. അവിടെ നിന്ന് ഒന്നും കണ്ടെത്താനായിരുന്നില്ല. എന്നാൽ ഇന്ന് രാവിലെ നാട്ടുകാരോടൊപ്പം പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് താഴെ എത്തിയപ്പോൾ മൃതദേഹം കണ്ടത്.
പെൺകുട്ടിയുടെ വീടിൻ്റെ 200 മീറ്ററിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെയുള്ള ഗ്രൗണ്ടിനടുത്താണ് കണ്ടത്. ഇവിടെ അക്കേഷയുടെ ചെറിയ തൈ മരങ്ങളാണ് ഉള്ളത്. വീടിൻ്റെ അടുത്ത് തിരയേണ്ടതില്ലല്ലോ എന്ന് കരുതി പരിശോധിച്ചില്ലെന്നും അശോക് ഭണ്ഡാരി പറയുന്നു.
15കാരിയും ഇവരുടെ അയൽവാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പെണ്‍കുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേയിടത്തുനിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണിപ്പോള്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.
#Panchayat #member #AshokBhandari #said #bodies #girl #young #man #found #near #girl's #house.
