മൃതദേഹം മരത്തിൽ തൂങ്ങിയ നിലയിൽ, സമീപത്തുനിന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തി, കാണാതായ 15കാരിയുടെയും യുവാവിന്റെയും മരണത്തിൽ ദുരൂഹത

മൃതദേഹം മരത്തിൽ തൂങ്ങിയ നിലയിൽ, സമീപത്തുനിന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തി,  കാണാതായ 15കാരിയുടെയും  യുവാവിന്റെയും മരണത്തിൽ ദുരൂഹത
Mar 9, 2025 11:32 AM | By Susmitha Surendran

കാസര്‍കോട്:(truevisionnews.com) കാസര്‍കോട് പൈവളിഗയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .

വീടിന് സമീപത്തുള്ള ഗ്രൗണ്ടിന് സമീപം കാടുപിടിച്ച പ്രദേശത്താണ് പെണ്‍കുട്ടിയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇതിന് സമീപത്തുനിന്ന് പെൺകുട്ടിയുടെയും യുവാവിന്റെയും മൊബൈൽ ഫോണുകൾ കണ്ടെത്തി. ഇരുവരേയും കാണാതായി ഇരുപത്തിയാറാം ദിവസമാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പൈവളിഗ സ്വദേശിനിയായ പതിനഞ്ചുകാരിയെ കാണാതായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.

ങ്ങള്‍ ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി പന്ത്രണ്ടിന് പുലര്‍ച്ചെ മൂന്നരയോടെ പെണ്‍കുട്ടിയെ കാണാതായി എന്ന് വ്യക്തമായി.

മൊബൈല്‍ ഫോണ്‍ മാത്രമായിരുന്നു പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തി. ഇതേ ദിവസം തന്നെയായിരുന്നു പ്രദേശവാസിയായ 42കാരനേയും കാണാതായത്.

ഇയാള്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്.  ഇന്ന് നാട്ടുകാരെ ഉള്‍പ്പെടുത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.




#Missing #15year #old #girl #young #man #ound #dead #mobile #phones #found #nearby

Next TV

Related Stories
പോയി കുടുങ്ങി പോകേണ്ട...; താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകീട്ട് ഏഴുമണി മുതൽ വാഹനങ്ങള്‍ക്കും സഞ്ചാരികള്‍ക്കും നിയന്ത്രണം

Jun 7, 2025 04:34 PM

പോയി കുടുങ്ങി പോകേണ്ട...; താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകീട്ട് ഏഴുമണി മുതൽ വാഹനങ്ങള്‍ക്കും സഞ്ചാരികള്‍ക്കും നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ ശനിയാഴ്ച വൈകീട്ട് ഏഴുമണി മുതൽ വാഹനങ്ങള്‍ക്കും സഞ്ചാരികള്‍ക്കും നിയന്ത്രണം...

Read More >>
കോഴിക്കോട്  മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: പലയിടത്തുനിന്നും യുവതികളെ എത്തിച്ചു, ബിന്ദു റിമാന്‍ഡില്‍

Jun 7, 2025 03:35 PM

കോഴിക്കോട് മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: പലയിടത്തുനിന്നും യുവതികളെ എത്തിച്ചു, ബിന്ദു റിമാന്‍ഡില്‍

കോഴിക്കോട് മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ കൂടുതല്‍ പേരുണ്ടെന്ന് സംശയിച്ച്...

Read More >>
Top Stories










Entertainment News