(truevisionnews.com) തെരുവ് കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ ഐസ്ക്രീം കഴിക്കാനായി തുറന്നപ്പോൾ വിഷവുമുള്ള പാമ്പിനെ കണ്ടെത്തി. തായ്ലൻൻഡിലാണ് സംഭവം. യുവാവ് സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

മധ്യ തായ്‌ലൻഡിലെ മുവാങ് റാച്ചബുരി മേഖലയിലെ പാക് തോയിൽ നിന്നുള്ള റെയ്ബാൻ നക്ലെങ്‌ബൂൺ എന്നയാളാണ് തന്റെ ദുരനുഭവം പങ്കുവെച്ചത്. തായ്‌ലൻഡിൽ വ്യാപകമായി ഉപയോഗിക്കുന്ന ബ്ലാക്ക് ബീൻ ഐസ് ക്രീമിൽ നിന്നാണ് പാമ്പിനെ ലഭിച്ചത്.
പോസ്റ്റ് ചെയ്ത ചിത്രത്തിൽ കറുപ്പും മഞ്ഞയും നിറമുള്ള ഒരു പാമ്പിന്റെ തല വ്യക്തമായി കാണാം. പ്രദേശത്ത് സാധാരണയായി കാണപ്പെടുന്ന നേരിയ വിഷമുള്ള ഒരു സ്വർണ്ണ മരപാമ്പാണ് (ക്രിസോപീലിയ ഓർനാറ്റ) എന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറഞ്ഞു.
പാമ്പ് സാധാരണയായി 70-130 സെന്റീമീറ്റർ വരെ വളരും. പക്ഷേ ഐസ്ക്രീമിൽ കണ്ടെത്തിയത് 20-40 സെന്റീമീറ്റർ നീളമുള്ള പാമ്പിന്റെ കുഞ്ഞിനെയാണ്.
#young #man #shares #experience #opening #icecream #bought #street #vendor #finding #snake #inside
